സ്വന്തം കല്യാണമാണോ മമ്മൂട്ടിയുടെ സിനമയാണോ വലുതെന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ മെയ്മോൻ പറയും സിനിമയെന്ന്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ മെയ്മോന്റെ കല്യാണം ഉറപ്പിച്ചത് മെഗാസ്റ്റാർ മമ്മുക്കയുടെ മാമാങ്കം പുറങ്ങുന്ന നവംബർ 21നായിരുന്നു.
റിലീസിംഗ് ഡേറ്റ് പുറത്ത് വന്നതോടെ ആദ്യ ദിനം ആദ്യഷോയെന്നതിന് കല്യാണം തടസമാകും. പിന്നെ ഒന്നും ആലോചിച്ചില്ല. സ്വന്തം വീട്ടുകാരോട് ആലോചിച്ച ശേഷം തന്റെ തീരുമാനം വധുവിന്റെ വീട്ടുകാരേയും അറിയിച്ചു. ചെറുക്കന്റെ ആ ആഗ്രഹത്തിന് പെൺവീട്ടുകാരും എതിര് നിന്നില്ല. നല്ലൊരു മുഹൂർത്തം നോക്കി മെയ്മോനും വധുവും ബുധനാഴ്ച വിവാഹിതരായി.
എം. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിനായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, അച്യുതൻ, പ്രാചി തെഹ്ലൻ, അനുസിത്താര, ഇനിയ, കനിഹ, സുരേഷ് കൃഷ്ണ, മണിക്കുട്ടൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്.