ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്ത് ഐ എസ്ഓ അംഗീകാരം നേടി.ഐ എസ്ഓ സർട്ടിഫിക്കേഷൻ പ്രഖ്യാപനം കോവൂർ കുഞ്ഞുമോൻ നടത്തി. ചുരുങ്ങിയ സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് വളരെ മെച്ചപ്പെട്ട സേവനം നടത്തുന്നതിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.
വർഷങ്ങളായി വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ പ്രത്യേകം തയാറാക്കിയ റാക്കുകളിൽ നമ്പർ ക്രമത്തിൽ അടുക്കിയാണ് കമ്പ്യൂട്ടറൈസേഷൻ നടത്തിയിരിക്കുന്നത്.പൊതു ജനങ്ങൾക്ക് വളരെ വേഗത്തിൽ സേവനം ലഭിക്കുന്നതിന് ഇത് പ്രയോജനപ്പെടും. ഭരണ സമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.പഞ്ചായത്ത് പ്രസിഡന്റ് പി.എസ് .ജയലക്ഷമി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് കൃഷ്ണ കുമാരി മുഖ്യ പ്രഭാഷണം നടത്തി .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി രഘുനാഥപിള്ള , ഡി ഡി പി മീനാകുമാരിയമ്മ ,ബ്ലോക്ക് പഞ്ചായത്ത് ചെയർ പേഴ്സൺ മുബീന സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ രാഗിണി ,ശിവൻപിള്ള ,ശാന്തകുമാരിയമ്മ , വൈ എ സമദ്, ഫാത്തിമ്മാബിവി, വൈ .റഹീം കുട്ടി എന്നിവർ പ്രസംഗിച്ചു.