മൈനാഗപ്പള്ളി: മൈനാഗപ്പള്ളിയിലെ റയിൽവേ മേൽപ്പാല നിർമാണത്തിനായികേന്ദ്രാനുമതി ലഭ്യമാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനസർക്കാർ ആവശ്യമായഅൻപത് ശതമാനം ഫണ്ട് വകയിരുത്താതെയും അപ്രോച്ച് റോഡിനാവശ്യമായ സ്ഥലംഏറ്റെടുത്ത് കൊടുക്കാതെയും തടസം സൃഷ്ടിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ്എം.പി.
മാവേലിക്കര മണ്ഡലത്തിൽ ഹാട്രിക് വിജയം നേടിയ കൊടിക്കുന്നിൽസുരേഷ് എം.പി.ക്ക് മൈനാഗപ്പള്ളി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ്. നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുക യായിരുന്നു അദ്ധേഹം.
ഇതിന് ശേഷം കേന്ദ്രാനുമതി ലഭിച്ച സംസ്ഥാനത്തെ പലമേൽപ്പാലങ്ങളുടേയും പണി തുടങ്ങിയിട്ടും ദിനംതോറും ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന മൈനാഗപ്പള്ളിയിലെ മേൽപ്പാലം യാഥാർത്ഥ്യമാക്കുന്നതിന്കേരള സർക്കാരും സ്ഥലം എംഎൽഎയും യാതൊന്നും ചെയ്യുന്നില്ല. കുന്നത്തൂരിന്റെ വികസന കാര്യത്തിൽ സ്ഥലം എം.എൽ.എ.പൂർണ പരാജയമാണെന്നും കൊടിക്കുന്നിൽപറഞ്ഞു.
സമാപന സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലംപ്രസിഡന്റ് പി.എം.സെയ്ത് അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ്. നേതാക്കളായപി.രാജേന്ദ്രപ്രസാദ്, വൈ.എ.സമദ്,ഡി.സി.സി.ജനറൽ സെക്രട്ടറിമാരായവൈ.ഷാജഹാൻ, തോമസ് വൈദ്യൻ, ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്,ഡി.സി.സി.മെമ്പർ രവിമൈനാഗപ്പള്ളി, അഡ്വ.രഘുകുമാർ, ഉല്ലാസ്കോവൂർ,സിജുകോശി വൈദ്യൻ, ബി.സേതുലക്ഷ്മി, കെ.ആർ.പ്രകാശ്,മുസ്തഫ, വൈ. നജീം, വി.രാജീവ്, വിദ്യാരംഭം ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.