ന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഐപിസി 497-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് 160 വർഷം പഴക്കമുള്ള നിയമം ഇല്ലാതാക്കിയത്.
വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന 497-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്.
സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് 497-ാം വകുപ്പിലെ വ്യവസ്ഥകൾ. ഈ വകുപ്പ് വിവേചനപരവും കാലഹരണപ്പെട്ടതുമാണ്. ഭർത്താക്കന്മാർ സ്ത്രീകളുടെ യജമാന്മാരല്ലെന്നും ഭാര്യയുടെ ഉടമയല്ല ഭർത്താവെന്നും ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.
തുല്യത ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ ഒന്നാണ്. 497-ാം വകുപ്പ് വ്യക്തി സ്വാതന്ത്ര്യത്തിേന്മേലുള്ള കടന്നുകയറ്റമായി മാത്രമേ കണക്കാക്കാൻ സാധിക്കൂ.