തിരുവനന്തപുരം: വാട്ട്സ് ആപ്പിലൂടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി കിരണ്‍ ആണ് അറസ്റ്റിലായത്. ചിത്രങ്ങളുപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് കണ്ടെത്തി.
മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള നടി, കാമുകന് ഒപ്പം കിടപ്പറയില്‍ കിടക്കുന്ന അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ആണ് ഫേസ്ബുക്ക്, വാട്സ് ആപ്പ് എന്നിവയിലൂടെ പ്രചരിക്കുന്നത്. സെല്‍ഫി ഫോട്ടോസ് ആണ് ഇതെല്ലാം.
ആദ്യചിത്രം പുറത്തിറങ്ങിയ അന്നു മുതല്‍ നടി വിവാദങ്ങളുടെ കളിത്തോഴിയായിരുന്നു. പ്രമുഖ നടിയുടെ കേസും പിന്നാലെ ദിലീപിന്റെ അറസ്റ്റിലും മുങ്ങി നിന്ന മലയാള സിനിമാലോകത്തിന് അടുത്ത ഞെട്ടല്‍ സമ്മാനിക്കുകയാണ് ഈ വാര്‍ത്ത. പ്രേക്ഷകര്‍ ഇരുംകൈ നീട്ടി സ്വീകരിച്ച ഈ നടിയുടെ പിന്നീട് ഏവരുടേയും പ്രിയങ്കരിയാക്കി മാറ്റി. എന്നാല്‍ ഏറെക്കാലമായി ഈ താരസുന്ദരിയെ സിനിമയില്‍ എങ്ങും തന്നെ കാണാനില്ല. എവിടെ പോയി എന്നതിന് ആര്‍ക്കും യാതൊരു അറിവുമില്ല. അതേസമയം വലിച്ചുവാരി സിനിമ ചെയ്യാന്‍ താന്‍ തയാറല്ലെന്നാണ് ഇതിനൊക്കെ മറുപടിയായി നടി നല്‍കുന്നത്.
നല്ല സിനിമയാണെങ്കില്‍ മാത്രമേ താന്‍ അഭിനയിക്കൂ എന്നായിരുന്നു നടിയുടെ വാദം. തമിഴ് സിനിമയില്‍ നിന്നും അടുത്തിടെ ഓഫര്‍ വന്നപ്പോള്‍ നടി നൈസായി ഒഴിഞ്ഞു മാറി. പിന്നീട് സംവിധാകന് നടിയെ ഫ്ളാറ്റിലെത്തി കണ്ടപ്പോഴാണ് നടി സമ്മതിച്ചത്. ഒരു നല്ല പടം കിട്ടാന്‍ വേണ്ടി നടിമാര്‍ മത്സരിക്കുമ്പോഴാണ് ഈ നടിയുടെ ഒഴിഞ്ഞു മാറ്റം എന്നതും ശ്രദ്ധേയമാണ്.
സുഹൃത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരു ചിത്രത്തിലാണ് അടുത്തായി അവര്‍ അഭിനയിക്കുന്നത്. ഇതില്‍ സഹസംവിധായകയുമാണ്. സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുകയെന്ന ആഗ്രഹം കൊണ്ടാണ് സഹ സംവിധായികയായി പ്രവര്‍ത്തിച്ചതെന്നും നടി തുറന്നു പറയുന്നു. നെടുമ്പാശേരി, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമായും ഉയര്‍ന്നു കേട്ട പേര് നടിയുടേതായിരുന്നു. എന്നാല്‍ അന്ന് താരത്തിനെതിരെ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. പിന്നെയും സിനിമയില്‍ സജീവമായ നടി പല പ്രമുഖ താരങ്ങളുടെ കൂടെ അഭിനയിക്കുകയും ചെയ്തു.