കൊടകര: വെള്ളിക്കുളങ്ങരയിൽ വയോധികയായ കൊച്ചുത്രേസ്യ (80) കൊല്ലപ്പെട്ടത് വഴക്കിനിടെ തള്ളിയിട്ടപ്പോൾ തലക്കേറ്റ മുറിവിലൂടെ രക്തംവാർന്നാണെന്ന് അറസ്റ്റിലായ പ്രതിയും കൊച്ചുതേ്രസ്യയുടെ ഭർത്താവുമായ ചെറിയക്കുട്ടി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണു വെള്ളിക്കുളങ്ങര കമലക്കട്ടി മുക്കാട്ടുകര വീട്ടിൽ ചെറിയക്കുട്ടി (91) യെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളെ റിമാൻഡ് ചെയ്തിട്ടു ണ്ട്.കൊലപാതകം, തെളിവുനശിപ്പിക്കൽ, അന്വേഷണം വഴിതെറ്റിക്കൽ തുടങ്ങിയ കേസുകളാണ് ഇയാളുടെ മേൽ ചുമത്തിയിട്ടുള്ളത്. പ്രതിയെ വൈകിട്ടോടെ ചാലക്കുടി കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ 26ന് രാത്രിയിലാണ് ഭാര്യ കൊച്ചുത്രേസ്യയെ കൊലപ്പെടുത്തിയത്. കൊച്ചുത്രേസ്യയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് കൊലപാകവിവരം പുറത്തായത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: അഞ്ച് ആണ്മക്കളും രണ്ടു പെണ്മക്കളും ഇവർക്കുണ്ടെങ്കിലും വെള്ളിക്കുളങ്ങര – ചാലക്കുടി റോഡരികിൽ കമലക്കട്ടി പ്രദേശത്തുള്ള ഇരുനിലവീട്ടിൽ വയോധികരായ ദന്പതികൾ മാത്രമാണു താമസിച്ചിരുന്നത്.
ഇളയ മകൻ ജോബിയും കുടുംബവും രണ്ട ുമാസം മുന്പുവരെ ഇവരോടൊപ്പം വീട്ടിൽ താമസിച്ചിരുന്നെങ്കിലും പുതിയ വീടുവച്ചതിനെത്തുടർന്ന് അവർ അടുത്തകാലത്ത് താമസം മാറ്റി. കുറച്ചുകാലമായി ചെറിയക്കുട്ടിയും കൊച്ചുത്രേസ്യയും മാനസികമായി അകൽച്ചയിലായിരുന്നു.
നിസാര പ്രശ്നങ്ങൾക്കുപോലും ഇവർ വഴക്കിടുന്നത് പതിവായിരുന്നു. 26ന് രാത്രി വീടിന്റെ മുകൾനിലയിൽവച്ച് ഇവർ തമ്മിൽ വഴക്കുകൂടുകയും ചെറിയക്കുട്ടി കൊച്ചുത്രേസ്യയെ തള്ളിയിടുകയും ചെയ്തു. അലമാരയിൽ തലയിടിച്ചു വീണ കൊച്ചുത്രേസ്യയെ വടികൊണ്ട ് അടിക്കുകയും ചെയ്തു. മുറിവിൽനിന്ന് ചോരവാർന്ന് കൊച്ചുത്രേസ്യ മരിച്ചു. മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഒളിപ്പിച്ചു.
പിറ്റേന്ന് മക്കളിൽ ചിലർ അമ്മയെ കാണാതെ തിരക്കിയപ്പോൾ മകളുടെ വീട്ടിലേക്ക് ഓട്ടോയിൽ കയറി പോയതായി ഇയാൾ പറഞ്ഞു. 27ന് രാത്രി ബെഡ്ഷീറ്റിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന മൃതദേഹം ചെറിയക്കുട്ടി മുകൾനിലയിൽനിന്ന് താഴേക്ക് ഇടുകയും വീടിനു പിറകുവശത്തുള്ള ഷെഡിനരികെ ചിതയൊരുക്കി കത്തിക്കുകയും ചെയ്തു.
ചകിരിയും വിറകും ഉപയോഗിച്ച് ചിതയൊരുക്കി മണിക്കൂറുകൾകൊണ്ടാണ് മൃതദേഹം പൂർണമായി കത്തിച്ചത്. തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചുത്രേസ്യയുടെ ആറു പവന്റെ മാലയും വളകളും ഉൗരിയെടുത്ത് വീടിന് ഒന്നര കിലോമീറ്റർ അകലെ ഇത്തനോളി പ്രദേശത്തുള്ള ഇവരുടെത്തന്നെ പറന്പിൽ കൊണ്ട ുപോയി കുഴിച്ചിടുകയും ചെയ്തു.
ഇതിനിടെ അമ്മയെ കാണാനില്ലെന്നു പറഞ്ഞ് മകൻ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷിച്ചപ്പോൾ കൊച്ചുത്രേസ്യ മകളുടെ വീട്ടിലേക്കു പോയതായാണു ചെറിയക്കുട്ടി പറഞ്ഞത്. ഇയാൾ പറഞ്ഞതു പ്രകാരം ബന്ധുവീടുകളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടോറിക്ഷ തൊഴിലാളികളോടും പോലീസ് അന്വേഷിച്ചു. തുന്പൊന്നും ലഭിക്കാതെ വന്നപ്പോഴാണ് എസ്ഐ സുധീഷിന്റെ നേതൃത്വത്തിൽ പോലീസ് വീണ്ട ും വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
വീടിനു പിറകിൽ എന്തോ കത്തിക്കരിഞ്ഞതായി കണ്ട പോലീസ് സൂക്ഷ്മനിരീക്ഷണം നടത്തിയപ്പോഴാണ് തലയോടിന്റെ ഭാഗവും ചെറിയ അസ്ഥികളും കണ്ടത്. ഏറെനേരം പോലീസ് ചോദ്യം ചെയ്തപ്പോഴാണു ചെറിയക്കുട്ടി കുറ്റസമ്മതം നടത്തിയത്.
കൊലപ്പെടുത്തമെന്നുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും തള്ളിയിട്ടപ്പോൾ സംഭവിച്ചതാണെന്നും ഇയാൾ പറഞ്ഞു. ഇന്നലെ രാവിലെ സയന്റിഫിക് വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി വീടിനുള്ളിലും മൃതദേഹം കത്തിച്ച സ്ഥലത്തും പരിശോധന നടത്തി. പരിശോധനയിൽ മുകൾ നിലയിലെ മുറിയിൽ രക്തപ്പാടുകൾ കണ്ടെത്തി. മൂന്നുദിവസത്തോളം സമയം കിട്ടിയതിനാൽ രക്തക്കറ തുടച്ചുമാറ്റുന്നതുൾപ്പടെ തെളിവുനശിപ്പിക്കലിനു പ്രതിക്കു സാധിച്ചു.
ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷ്, കൊടകര സിഐ കെ. സുമേഷ്, വെള്ളിക്കുളങ്ങര എസ്ഐ എസ്.എൽ. സുധീഷ്, കൊടകര എസ്ഐ കെ.കെ. ബാബു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അറസ്റ്റു രേഖപ്പെടുത്തിയശേഷം ചെറിയക്കുട്ടിയെ ഇത്തനോളിയിലെ പറന്പിൽ കൊണ്ടുപോയി സ്വർണാഭരണങ്ങൾ കണ്ടെടുത്ത ശേഷമാണു കോടതിയിൽ ഹാജരാക്കിയത്.