നാദാപുരം: മകൾ മാജിതയുടെയും ചേലക്കാട് കുളങ്ങരത്ത് കഴിക്കയിൽ മുഹമ്മദ് ഫായിസും തമ്മിലുള്ള വിവാഹ സുദിനത്തിൽ നിർദ്ദന കുടുംബാംഗങ്ങളായ മൂന്ന് പെൺകുട്ടികൾക്ക് മംഗല്യ സൗഭാഗ്യമൊരുക്കി നാദാപുരം വരിക്കോളിയിൽ കുനിയേൽ മജീദ് .
നാട്ടിലെ തന്റെ വരുമാനത്തിലെ ഒരു പങ്ക് മറ്റുള്ളർക്ക് ഉപകരിക്കണമെന്ന ആഗ്രമാണ് പെൺകുട്ടികൾക്ക് മംഗല്യ സൗഭാഗ്യമായി മാറിയത്. മൂന്ന് പേർക്കും 10 പവൻ സ്വർണ്ണവും സമ്മാനമായി നല്കി.
വയനാട് അഞ്ചു കുന്ന് ശിഫാന കുറ്റിയിൽ ,കാസർക്കോട്ടെ നജില,കോഴിക്കോട്സറീന ചെറുവത്തൂർ എന്നിവരാണ് വിവാഹിതരായത്.
കല്യാണത്തിൽ പങ്കെടുക്കാനും വധുവരമാർക്ക് ആശംസകൾ നേരുവാനുമായി നാടിന്റെ നാന തുറകളിൽ നിന്നും നൂറുകണക്കിനു പേരാണ് വരിക്കോളിയിലെ വീട്ടിലേക്ക് എത്തിച്ചേർന്നത്.