കൊയിലാണ്ടി: മജീഷ്യൻ ശ്രീജിത്ത് വിയ്യൂരിന്റെ ലോകകപ്പ് പ്രവചനം ശരിയായി. ലോകകപ്പ് ജേതാക്കൾ, ഫൈനലിൽ അടിക്കുന്ന ഗോളുകൾ ടോപ്പ് സ്കോറർ, മൂന്നാം സ്ഥാനക്കാർ തുടങ്ങിയവയാണ് പ്രവചിച്ചത്. മത്സരത്തിന്റെ തലേ ദിവസം തന്നെ എഴുതി പെട്ടിയിലിട്ടിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പെട്ടി തുറന്നത്.
കൊയിലാണ്ടി പ്രസ് ക്ലബ്ബും, മാജിക് അക്കാദമി കൊയിലാണ്ടിയു സംഘടിപ്പിച്ച പരിപാടിയിലാണ് വിജയികളെ പ്രവചിച്ചത്. കെ. ദാസൻ എംഎൽഎ പ്രസ് ക്ലബ്ബ് പ്രസിഡന്റ് രാജേഷ് കീഴരിയൂർ ,സെക്രട്ടറി പി. ഗിരീഷ് കുമാർ, എന്നിവർ ഒപ്പിട്ട പ്രസ് ക്ലബ്ബിന്റെ ലെറ്റർപാഡിലായിരുന്നു ഫൈനൽ മത്സരത്തിന്റെ പ്രവചനം രേഖപ്പെടുത്തിയിരുന്നത്.
തിങ്കളാഴ്ച വൈകിട്ട് കൊയിലാണ്ടി സിഐ പി. ഉണ്ണികൃഷ്ണനാണ് പെട്ടി തുറന്നത്. തുറന്നപ്പോൾ പ്രവചനം കൃത്യമായിരുന്നു. എം.ജി. ബൽരാജ്, പി. ഗിരിഷ് കുമാർ, പി. ഹരിദാസൻ, വിനീത് പൊന്നാടത്ത്, സുധീർ കൊയിലാണ്ടി ,ബൈജു എംപീസ് എന്നിവർ സംബന്ധിച്ചു.