ന്യൂഡൽഹി: സഹപ്രവർത്തകനായ മേജറിന്റെ ഭാര്യയെ കൊന്ന കേസിൽ അറസ്റ്റിലായ മേജർ നിഖിൽ ഹണ്ടയ്ക്ക് മറ്റ് സ്്ത്രീകളുമായും ബന്ധമുണ്ടെന്ന് പോലീസ്. സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് തുടങ്ങിയാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ഈ അക്കൗണ്ടിൽ ഇയാൾ ഒരു ബിസിനസ്മാനാണെന്നാണ് കൊടുത്തിരിക്കുന്നത്.
മേജർ നിഖിൽ ഹണ്ട അറസ്റ്റിലായതോടെ മൂന്ന് സ്ത്രീകൾകൂടി ഇയാൾക്കെതിരേ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈൽസയുമായി പരിചയത്തിലാകുന്നത്. ജനുവരി മുതൽ കൊലപാതകം നടന്ന ദിവസം വരെ ഇരുവരും തമ്മിൽ 3,300 തവണ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തി. 1,500 ടെക്സ്റ്റ് മെസേജുകളും ഇരുവരും തമ്മിൽ കൈമാറിയിട്ടുണ്ട്.
ഹണ്ടയുടെ വിവാഹാഭ്യർഥന ഷൈൽസ ദ്വിവേദി തള്ളിയതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കുന്ന എസ്എംഎസുകളും ഫോണ് സന്ദേശങ്ങളും കണ്ടെ ത്തിയതായും ഡൽഹി പോലീസ് പറഞ്ഞു.
മീററ്റിൽനിന്നു ഡൽഹിയിലെത്തിച്ച മേജർ നിഖിൽ ഹണ്ടെ യെ പോലീസ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ നാലു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.
മേജർ ദ്വിവേദി നാഗാലാൻഡിലെ ദിമാപൂരിൽ ജോലി ചെയ്യുന്പോഴാണ് ഹണ്ട ഷൈൽസയുമായി പരിചയത്തിലാകുന്നത്. അമിത് ഡൽഹിയിലേക്കു സ്ഥലം മാറി പോന്നതിനു ശേഷവും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു. സൗഹൃദത്തിനുപരിയായുള്ള ബന്ധത്തിൽ അമിത് ഭാര്യയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. അതിനിടെയാണ് ഷൈൽസയെ കാണാൻ നിഖിൽ ഡൽഹിയിലെത്തിയത്.
ഫിസിയോതെറാപ്പിക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിയ ഷൈൽസ, ഹണ്ടയ്ക്കൊപ്പം കാറിൽക്കയറി പോകുന്നതിനു ദൃക്സാക്ഷികൾ ഉണ്ട്. ആ യാത്രയ്ക്കിടയിൽ, തന്നെ വിവാഹം കഴിക്കണമെന്നു ഹണ്ടആവശ്യപ്പെട്ടിട്ടുണ്ടാകാമെന്നും അതു നിരസിച്ചതിൽ പ്രകോപിതനായ ഹണ്ട കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു.
കഴുത്തിൽ മുറിവേൽപിച്ചതിനു ശേഷം ഷൈൽസയെ റോഡിലേക്കു തള്ളിയിട്ട് ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയും ചെയ്തു. ഷൈൽസ സൈനിക ആശുപത്രിയിൽ നിന്നു കാറിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെ ത്തിയിട്ടുണ്ട്. വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയതെന്നും പോലീസ് പറയുന്നു.