മേജര്‍ രവി റിട്ടയേഡ് ആണെങ്കിലും ടയേഡ് അല്ല! ട്രോളുകളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ട്രോളുകള്‍ ആവേശമല്ലേയെന്ന് മറുപടി; ട്രോളന്മാരോട് ഏറ്റുമുട്ടി സംവിധായകന്‍ മേജര്‍ രവി

‘മേജര്‍ രവി സാര്‍, അടുത്ത ബോംബ് എന്ന് പൊട്ടിക്കും’…പ്രേക്ഷകന്റെ ചോദ്യത്തിന് ഉടന്‍ തന്നെ മേജര്‍ രവിയുടെ മറുപടിയെത്തി, ‘അറിയിക്കാം മോനേ’. മലയാളസിനിമയില്‍ ഏറ്റവുമധികം ട്രോളുകള്‍ നേരിടേണ്ടി വരുന്ന സംവിധായകനാണ് മേജര്‍ രവി. എന്നാല്‍ ഇത്തരം ട്രോളുകളെ രസകരമായി എടുക്കുന്നയാളാണ് താനെന്ന് പല പ്രാവശ്യമായി മേജര്‍ രവി തെളിയിച്ചു കഴിഞ്ഞു. ഈയിടെ ഫേസ്ബുക്കിലൂടെ ആരാധകരുമായി സംവദിക്കാനും അദ്ദേഹം സമയം കണ്ടെത്തി. രസകരമായ നിരവധി ചോദ്യങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. പരിഹസിച്ചെത്തിയവരെ സ്‌നേഹപൂര്‍വമായ മറുപടികള്‍ കൊണ്ട് നേരിട്ട മേജര്‍ രവിയുടെ സമീപനത്തെ പ്രശംസിച്ചും പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.

എന്നാണ് അടുത്ത ബോംബിടുന്നത് എന്ന ചോദ്യത്തിന് അറിയിക്കാം സഹോദരാ എന്നായിരുന്നു മേജര്‍ രവിയുടെ മറുപടി. ട്രോളുകളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ‘ട്രോളുകള്‍ ഒക്കെ ആവേശം അല്ലേ’ എന്നായിരുന്നു ഉത്തരം. മേജര്‍ രവിയോട് ആരാധകര്‍ ചോദിച്ച ചോദ്യങ്ങളും അദ്ദേഹത്തിന്റെ ഉത്തരവും

ചോദ്യം: സാറിനെ ട്രോളിയാല്‍ സാര്‍ എങ്ങനെ പ്രതികരിക്കും… ? അവരെ വെടി വെച്ചു കൊല്ലുമോ? പട്ടാളം പുരിശു!

ഉത്തരം: പാവങ്ങള്‍ അല്ലെ അവര്‍. വെറുതെ ഇരുന്ന് ട്രോള്‍ ചെയ്യുന്നത് അല്ലേ, സാരമില്ല.

ചോദ്യം: ‘അടുത്ത പടം ആരെവെച്ചാണ്… ലാലേട്ടനേ വച്ചാണെങ്കില്‍ തിരക്കഥ അതിസൂക്ഷമമായി എഴുതണം’

ഉത്തരം: അടുത്ത സിനിമ മോഹന്‍ലാല്‍ സാറിനെവച്ചല്ല.

 

ചോദ്യം: താങ്കള്‍ മിലിട്ടറി, പോലീസ് വേഷങ്ങള്‍ മാത്രമേ ചെയ്യുകയുള്ളോ. എന്തുകൊണ്ട് മറ്റ് വേഷങ്ങള്‍ ശ്രമിച്ചുകൂടാ.

ഉത്തരം: മറ്റു വേഷങ്ങള്‍ ചെയ്യുന്നുണ്ട്. കുറച്ച് ചെയ്ത് കഴിഞ്ഞു.

ചോദ്യം: താങ്കള്‍ എന്തൊക്കെ നീക്കങ്ങള്‍ നടത്തുമ്പോഴും ട്രോളുകള്‍ വരാറുണ്ട്. അതിനെ എങ്ങനെ കാണുന്നു.

ഉത്തരം: അവര്‍ ചെയ്യട്ടെ, പക്ഷേ ഒരു പരിതി കഴിഞ്ഞാല്‍ അത് നമുക്ക് ഉണ്ടാക്കുന്ന വേദന ആരും മനസ്സിലാക്കുന്നില്ല. എനിക്ക് ഇതൊരു ആവേശമാണ്. അതുകൊണ്ട് കാര്യമായി എടുക്കുന്നില്ല.

മികച്ച നടന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിരുന്നത്. രണ്ടുപേരും അവരുടേതായ രീതിയില്‍ മികച്ചതാണെന്നും താരതമ്യം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെവെച്ച് ഒരു സിനിമ ഉടന്‍ ഉണ്ടാകില്ലെന്നും 1971 ബിയോണ്ട് ബോര്‍ഡേര്‍സ് രണ്ടാം ഭാഗം ചെയ്യാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം അറിയിച്ചു. ആശംസകള്‍ക്കും ട്രോളുകള്‍ക്കും നന്ദിയുണ്ടെന്നും കുറച്ച് നേരം നിങ്ങളുമായി സമയം പങ്കിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മേജര്‍ രവി പറഞ്ഞു. തന്റെ അടുത്ത ചിത്രം പട്ടാളസിനിമയല്ലെന്നും അദ്ദേഹം അറിയിച്ചു. മേജര്‍ രവി റിട്ടയേര്‍ഡ് ആണെങ്കിലും ടയേര്‍ഡ് (Major Ravi is retired but not tired) അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Related posts