തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് താനിട്ട ഫേസ്ബുക്ക് പോസ്റ്റ് ചിലര്‍ ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത്. തൃശൂര്‍ പൂരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള തന്റെ പോസ്റ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
ഫോട്ടോഷോപ്പില്‍ എഡിറ്റിംഗ് നടത്തിയാണ് പ്രചരിപ്പിക്കുന്നത്. അത് എന്തുമായിക്കോട്ടേ, ദയവ് ചെയ്ത് അത് അവഗണിക്കണം- എന്നായിരുന്നു മേജര്‍ രവിയുടെ പോസ്റ്റ്.
തൃശൂര്‍ പൂരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മേജര്‍ രവി എഴുതിയ കുറിപ്പായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പൂരം എന്നെഴുതിയതിന്റെ അക്ഷരപിശകായിരുന്നു ചിലര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അത് താന്‍ എഴുതിയപ്പോള്‍ വന്നതല്ലെന്നും ചിലര്‍ തനിക്കെതിരെ മനപൂര്‍വം ഉപയോഗിക്കുകയുമാണെന്നുമാണ് മേജര്‍ രവി പറയുന്നത്.