മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ സംവിധായകന് മേജര്‍ രവി. നെഗറ്റീവ് പ്രചരണങ്ങള്‍ കൊണ്ട് ഒരു ചലച്ചിത്രത്തെ പരാജയപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ കഥാപാത്രമാവാന്‍ മോഹന്‍ലാല്‍ അനുഭവിച്ച വേദനയെങ്കിലും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമക്ക് ഉണ്ടായി വന്‍ പ്രമോഷനായിരിക്കാം ചില പ്രേക്ഷകരെ നിരാശപ്പെടുത്തിയത്. അത് കാരണം പ്രേക്ഷകര്‍ക്ക് അല്പം അമിത പ്രതീക്ഷയുണ്ടായിരുന്നു. ഒടിയന് ഒരു ക്ലാസ് ഫിലിം ആണെന്നും മേജര്‍ രവി ഫേസ്ബുക്കില്‍ കുറിക്കുന്നു.
കുറേ ദിവസങ്ങള്‍ക്ക് ശേഷമാണ് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. ഒടിയന് ചിത്രം കണ്ടെന്നും തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്നും മേജര്‍ രവി പറഞ്ഞു. മോഹന്‍ലാലും ടീമും മികച്ച ഒരു സിനിമയാണ് സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.