2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്. ഹിന്ദിയിലും തെലുങ്കിലുമായി നിർമിക്കുന്ന ചിത്രത്തിന് മേജർ എന്നാണ് പേരിട്ടിരിക്കുന്നത്. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സെഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തിലെത്തുന്നത്.
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ നിർമാണ കന്പനിയായ ജി മഹേഷ് ബാബു എന്റര്ടെയ്ൻമെന്റും സോണി പിക്ചേഴ്സ് ഇന്റർര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അദിവി എന്റര്ടെയ്ന്മെന്റും എ + എസ് മൂവീസും നിർമാണ പങ്കാളികളാണ്. ശശികിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രധാന വേഷത്തിലെത്തുന്ന
അദിവി സെഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയുമൊരുക്കുന്നത്.