യുദ്ധാവേശത്തിൽ ഭാര്യയെ മറന്നുപോയി; ഡൽഹിയിൽ സംഭവിച്ചിതങ്ങനെ.., തുറന്ന് പറഞ്ഞ് മേജർ രവി

ക​ല്യാ​ണം ക​ഴി​ഞ്ഞ് ഡ​ല്‍​ഹി​യി​ലെ​ത്തി​യ സ​മ​യ​ത്ത് ഞാ​ന്‍ ക​മാ​ന്‍​ഡോ ആ​യി​രു​ന്നു. എ​ന്‍റെ ക്യാമ്പി​ന​ട​ത്ത് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ല​ഭി​ച്ചി​രു​ന്നി​ല്ല. 45 കി​ലോ മീ​റ്റ​റു​ണ്ട് എ​ന്‍റെ ക്യാമ്പി​ലേ​ക്ക്.

അ​വി​ടെ പോ​യ​പ്പോ​ഴാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന വി​വ​രം ല​ഭി​ക്കു​ന്ന​ത്. അ​തു​കേ​ട്ട​പ്പോ​ള്‍ത​ന്നെ ത്രി​ല്ലാ​യി ഞാ​ന്‍ അ​ങ്ങോ​ട്ട് പോ​യി.

ഭാ​ര്യ കാ​ത്തി​രി​ക്കു​ന്ന വി​വ​ര​മൊ​ക്കെ ഞാ​ന്‍ മ​റ​ന്നു​പോ​യി. പി​റ്റേ​ദി​വ​സ​മാ​ണ് ഒ​രു സു​ഹൃ​ത്ത് വി​ളി​ച്ച് ഭാ​ര്യ​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​ത്. അ​പ്പോ​ഴാ​ണ് താ​ൻ അ​ക്കാ​ര്യം ഓ​ർ​ത്ത​ത്.

അ​വ​ളോ​ട് പ​റ​ഞ്ഞി​ട്ടാ​ണോ പോ​യ​തെ​ന്നാ​യി​രു​ന്നു സു​ഹൃ​ത്ത് ചോ​ദി​ച്ച​ത്. നീ​യൊ​രു കാ​ര്യം ചെ​യ്യ്, അ​വ​ളെ നി​ന്‍റെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കോ​യെ​ന്ന് ഞാ​ന്‍ സു​ഹൃ​ത്തി​നോ​ട് പ​റ​ഞ്ഞു.

ഒ​രു​മാ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​വ​ളു​ടെ അ​ച്ഛ​നും അ​മ്മ​യും അ​ങ്ങോ​ട്ടേ​ക്കു വ​ന്നു. ഞാ​ന്‍ ആ​രോ​ടും പ​റ​യാ​തെ പോ​യ​താ​യി​രു​ന്നു പ്ര​ശ്‌​നം. എ​ന്‍റെ ഓ​ഫീ​സ​റോ​ടൊ​ക്കെ പ​രാ​തി പ​റ​ഞ്ഞു. അ​വ​ന്‍ ജൂ​ണി​യ​ര്‍ ഓ​ഫീ​സ​റാ​ണെ​ങ്കി​ലും എ​ന്നെ​ക്കൊ​ണ്ടുപോ​ലും അ​വ​നെ ക​ണ്‍​ട്രോ​ള്‍ ചെ​യ്യാ​ന്‍ പ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. -മേ​ജ​ർ ര​വി

Related posts

Leave a Comment