എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം എൻഡിഎ സ്ഥാനാർഥിത്വത്തിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതിൽ വേദനയില്ലന്ന് മേജർ രവി. പാർട്ടി തീരുമാനംഎന്തുതന്നെ ആയാലും ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഇത്തവണ ബിജെപിക്ക് മികച്ച വിജയം ലഭിക്കുമെന്നും സംസ്ഥാനത്ത് ഏഴ് സീറ്റ് പിടിച്ചെടുക്കുമെന്നും മേജർ രവി കൂട്ടിച്ചേർത്തു. സ്ഥാനാർഥിയാകണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല. ആര് സ്ഥാനാർഥി ആയാലും വികസനമാണ് പ്രധാനം. ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടി പ്രചരണ രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളത്ത് സ്ഥാനാർഥി പട്ടികയിൽ മേജർരവി പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഡോ. കെ. എസ്. രാധാകൃഷ്ണനെ തെരഞ്ഞെടുക്കുകയായിരുന്നു.