കമല ഓപ്പു മുമ്പില്‍ വന്നതുപോലെന്ന് സഹോദരി! ആമിയുടെ പൂജാ വേളയില്‍ തിളങ്ങിയത് മഞ്ജു വാര്യര്‍; ആമിയാവാന്‍ മഞ്ജു തയാറായതിങ്ങനെ

manju-aami.png.image.784.410ചിത്രീകരണം ആരംഭിക്കുന്നതിന് വളരെ മുമ്പേ ചര്‍ച്ചാവിഷയമായ ചിത്രമാണ് കമല്‍ സംവിധാനം ചെയ്യുന്ന ആമി. പ്രശസ്ത എഴുത്തുകാരി കമലാസുരയ്യയുടെ കഥ പറയുന്ന ചിത്രത്തില്‍ ആമിയായി വേഷമിടുന്നത് ബോളിവുഡില്‍ തിളങ്ങുന്ന വിദ്യാ ബാലനായിരിക്കുമെന്നാണ് ആദ്യം കേട്ടിരുന്നത്. എന്നാല്‍ ചില പ്രത്യക സാഹചര്യങ്ങളില്‍ വിദ്യയ്ക്ക് പിന്മാറേണ്ടി വന്നപ്പോള്‍ കമലിന് മഞ്ജു വാര്യരെ അല്ലാതെ മറ്റൊരാളെയും ആമിയായി ചിന്തിക്കാനാവുമായിരുന്നില്ല. അങ്ങനെ ഒട്ടനവധി വിവാദങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ശേഷം ഇപ്പോഴിതാ ചിത്രത്തിന്റെ പൂജ കഴിഞ്ഞിരിക്കുന്നു.

manju-aami-1.png.image.784.410

പൂജാവേളയില്‍ ആമിയായി വേഷം ധരിച്ചെത്തിയ മഞ്ജു വാര്യര്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. ചുവന്ന പട്ടുസാരിയും അഴിഞ്ഞ കേശഭാകവും നാഗപടമാലയും കറുത്ത ചരടും അണിഞ്ഞ് മഞ്ജു എത്തിയപ്പോള്‍ ഇത് മാധവിക്കുട്ടി തന്നെയാണോയെന്ന് കണ്ടുനിന്നവര്‍ ഒരുനിമിഷം പകച്ചു. കമല ഓപ്പു മുമ്പില്‍ വന്നു നില്‍ക്കുന്നതു പോലെയാണ് മഞ്ജുവിനെ കണ്ടിട്ട് തോന്നുന്നതെന്നാണ് മാധവിക്കുട്ടിയുടെ സഹോദരി പറഞ്ഞത്. രൂപം കൊണ്ടും ഭാവം കൊണ്ടും ആമിയായി മഞ്ജു എല്ലാ അര്‍ഥത്തിലും മാറി. ആമിയാകാന്‍ കമലസുരയ്യ എഴുതിയ പുസ്തകങ്ങളും സുരയ്യയെക്കുറിച്ചുള്ള പുസ്തകങ്ങളും മഞ്ജുവായിച്ചു. ബന്ധുക്കളോടും മിത്രങ്ങളോടും നിരന്തരം സംസാരിച്ചു. ഇതിലും സന്തോഷമുള്ളൊരു ദിവസം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് കമല്‍ ചിത്രത്തിന്റെ പൂജാവേളയില്‍ പറഞ്ഞത്.

Related posts