വിജയ് നായകനായി എത്തുന്ന ബിഗിലിൽ വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റെടുത്ത സിനിമകളുടെ തിരക്കിലായിരുന്നെങ്കിലും ബിഗിലിന് വേണ്ടി സമയം കണ്ടെത്തിയാണ് വിജയ് സേതുപതി അഭിനയിച്ചത്.
സ്പോര്‍ട്സ് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നത് ആറ്റ്ലിയാണ്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് വിജയുടെ നായികയായി അഭിനയിക്കുന്നത്. തെരി, മെർസൽ എന്നീ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലിയും വിജയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ജാക്കി ഷ്റോഫ്, വിവേക്, ആനന്ദ്രാജ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.