ന്യൂഡൽഹി: നാളെ നടത്താനിരുന്ന യുജിസി-നെറ്റ് പരീക്ഷ മാറ്റിവച്ചു. മകരസംക്രാന്തി, പൊങ്കൽ അടക്കമുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്താണു പരീക്ഷ മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷയിൽ മാറ്റമില്ല.
ജനുവരി മൂന്നു മുതൽ 16വരെയാണ് യുജിസി-നെറ്റ് പരീക്ഷ നടക്കുന്നത്. ഇതിൽ 15നു രാവിലെ സംസ്കൃതം, ജേർണലിസം, ജാപ്പനീസ്, പെർഫോമിംഗ് ആർട്ട്, ഇലക്ട്രോണിക് സയൻസ്, നിയമം തുടങ്ങിയ വിഷയങ്ങളിലും വൈകുന്നേരം മലയാളം, ഉറുദു, ക്രിമിനോളജി, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലെ പരീക്ഷകളാണു നടക്കേണ്ടിയിരുന്നത്.