തൃശൂർ: മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥികൾക്കു മാത്രമായി വെബ്സൈറ്റ്. വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്നതെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്ന വിധത്തിൽ രൂപ കൽപന ചെയ്ത മെക്ക് 4യു എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു.
വിദ്യാർഥികൾക്ക് ആവശ്യമായ സിലബസ്, സ്റ്റഡി മെറ്റീരിയൽസ്, മുൻകാല ചോദ്യപേപ്പറുകൾ, ഇ-ബുക്കസ്, ലക്ചറർ വീഡിയോ, ക്ലാസ് നോട്ടുകൾ, പ്രസന്േറഷൻ എന്നിവയാണ് ഉൾ്പ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾക്ക് അവരുടെ പ്രോജക്ടുകളും നൂതന ആശയങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനായി റോയൽ മെക്ക് സോണ്‍ എന്ന പ്രത്യേക കാറ്റഗറിയും തയ്യാറാക്കിയിട്ടുണ്ട്.
ജ്യോതി എൻജിനിയറിംഗ് കോളജിലെ അധ്യാപകരായ നൈസ് മേനാച്ചേരി, ക്രിസ്റ്റി വാഴപ്പള്ളി, ഒ.പു.സുകേഷ്, വി.കെ.മനോജ്കുമാർ, പ്രവീണ്‍ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംരംഭം. വിദ്യാർഥികളായ എം.ശ്രീനാഥ്, എസ്.സംഗീത്, ശ്രീരാഗ് നന്പ്യാർ, വിഷ്ണു തിലക്, പി.എം.മനോജ്, ഇ്മ്മാനുവേൽ വിൽസൻ എന്നിവരുടെ സഹായത്തോടെയാണ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.