മേക്കപ്പ് ഇടാൻ ഇഷ്ടമില്ലാത്ത പെൺകുട്ടികൾ വളരെ കുറവായിരിക്കും. തങ്ങളുടെ സൗന്ദര്യം കൂട്ടുവാനും ആത്മവിശ്വാസത്തോടെ പുറത്തേക്ക് പോകുവാനും സാധാരണയായി മേക്കപ്പ് ചെയ്യാറുണ്ട്. എന്നാൽ ജെസിക്ക വീലറിന്റെ ഈ വീഡിയോ കണ്ടാൽ മേക്കപ്പ് ഒരു അത്ഭുതമായി തോന്നും.
സൗന്ദര്യം കൂട്ടുക എന്നതിനുപരി ഞൊടിയിടകൊണ്ട് ആളെ തിരിച്ചറിയാത്ത വിധം മേക്കപ്പിലൂടെ മാറിയിരിക്കുകയാണ് ഓസ്റ്റിനിൽ നിന്നുള്ള ഈ യുവതി. അപ്പോൾ നിങ്ങൾ ചോദിക്കും ഇത്തരത്തിലുള്ള മേക്കപ്പ് ട്രാൻസ്ഫർമേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ മുമ്പും വന്നിട്ടുണ്ടല്ലോ ഇതിൽ എന്താ ഇത്ര പുതുമ എന്ന്. എന്നാൽ ഇവിടെ ഒരു പ്രത്യേകതയുണ്ട്.
38 -ാമത്തെ വയസ്സിൽ തന്നെ തന്റെ പല്ലുകളെല്ലാം ജെസിക്കയ്ക്ക് നഷ്ടപ്പെട്ടിരുന്നു. കാൽസ്യം, ബി 12 എന്നിവയുടെ കുറവ് കാരണമാണ് പല്ലുകൾ നഷ്ടമായത്. പല്ലില്ലാത്ത ഒരാളാണ് വീഡിയോയിലുള്ളതെന്ന് വിശ്വസിക്കാൻ പാടാണ്. അതുപോലെയാണ് ജെസിക്കയുടെ മേക്കപ്പ് ട്രാൻസ്ഫർമേഷൻ.
ഇതിനോടകം തന്നെ ജെസിക്കയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വാർത്തയിൽ ഇടംപിടിക്കുകയും ചെയ്തു. ‘ഡെഞ്ചർ ക്വീൻ’ എന്നാണ് ജെസിക്ക അറിയപ്പെടുന്നത് പോലും. അതേസമയം, വീഡിയോയിൽ തനിക്ക് പാലുത്പ്പന്നങ്ങൾ കഴിക്കാൻ സാധിക്കില്ലെന്നും വിറ്റാമിൻ ഡിയുടെ അഭാവമുണ്ടെന്നും ജെസിക്ക പറഞ്ഞു.
തന്റെ പല്ലുകൾ നഷ്ടപ്പെടാൻ മറ്റ് ചില കാരണങ്ങൾ കൂടിയുണ്ടെന്നും ജെസിക്ക കൂട്ടിച്ചേർത്തു. എന്നാൽ സുരക്ഷയെ മുൻനിർത്തി ആ കാരണങ്ങൾ എന്താണ് എന്നത് തനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല എന്നും അവൾ പറയുന്നു. തന്റെ മേക്കപ്പിന്റെയും അതിനുശേഷമുണ്ടാകുന്ന മാറ്റത്തിന്റെയും ഒക്കെ വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ജെസിക്ക പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോ കാണുന്നതും അവരെ അഭിനന്ദിക്കുന്നതും.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക