മേക്കപ്പിലൂടെ മേക്ക് ഓവർ നടത്തുന്ന പലരേയും നമ്മൾ കണ്ടിട്ടുണ്ട്. മിക്ക മേക്കപ്പ് ആർട്ടിസ്റ്റുകളും ഇത്തരത്തിൽ മേക്ക് ഓവറിലൂടെ വിസ്മയം തീർക്കുന്നവരാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു മേക്ക് ഓവർ വീഡിയോയുമായി എത്തിയിരിക്കുകയാണ് കോലാപ്പൂരിലുള്ള സോണാലി എന്ന യുവതി. മെഹന്ദി മേക്കപ്പ് ആർട്ടിസ്റ്റ് ആണിവർ.
അംബാനി കല്യാണത്തിന് എത്തിയ പോപ് ഐക്കൺ റിഹാനയുടെ മേക്ക് അപ്പ് ആണ് സൊണാലി പരിചയപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോയും യുവതി പങ്കുവച്ചു. മേക്കപ്പിന് വേണ്ടുന്ന പ്രൊഡക്ടുകൾ ഉള്ള കവർ തുറക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്.
അതിൽ നിന്നും ഓരോ പ്രൊഡക്ടുകളായി എടുത്ത് പ്രേക്ഷകരെ പരിചയപ്പെടുത്തുന്നു. അധികം വൈകാതെ തന്നെ ആളുകളെ അമ്പരപ്പിച്ച് കൊണ്ട് ശരിക്കും റിഹാനയുടേത് പോലെ തന്നെ മേക്കപ്പ് സൊണാലി ചെയ്യുന്നത് കാണാൻ സാധിക്കും. കണ്ണും ചുണ്ടും എല്ലാം എങ്ങനെയാണോ റിഹാന ചെയ്തിരിക്കുന്നത് അതേപോലെതന്നെയാണ് യുവതിയും മേക്കപ്പ് ഇട്ടിരിക്കുന്നത്. എന്തായാലും ഇവരുടെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്.
നിങ്ങൾ ഉപയോഗിച്ചിരിക്കുന്ന എല്ലാ മേക്കപ്പ് പ്രോഡക്ടുകളും നല്ല ക്വാളിറ്റി ഉള്ളതാണ്. അതിനാലാണ് ഇത്രയും ഭംഗിയിൽ മുഖം മാറ്റാൻ സാധിച്ചതെന്ന് മിക്ക ആളുകളും കമന്റ് ചെയ്തു.