പത്തനംതിട്ട: സാമൂഹികപ്രവര്‍ത്തക ഡോ.എം.എസ്. സുനിലിന്റ നേതൃത്വത്തില്‍ നിര്‍മിച്ച 76ാമതു വീട് അച്ഛന് നഷ്ടപ്പെട്ട കൊച്ചുമഹേഷിനും അമ്മയ്ക്കും സഹോദരന് അനീഷിനും. വീടിന്റെ താക്കോല്‍ദാനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
പന്തളം എന്‍എസ്എസ് പോളിടെക്നിക് പൂര്‍വവിദ്യാര്‍ഥി സംഘടനയായ പാം ഇന്റര്നാഷണലിൻ സഹായത്തോടെയാണ് രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങുന്ന വീട് ഡോ.സുനില്‍ പണിതുനല്‍കിയത്.പറന്തല്‍ കണ്ടാളംതറ ക്ഷേത്രത്തിനു സമീപം വയലിന്റെ കരയില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡുകെട്ടി കഴിഞ്ഞുവരികയായിരുന്ന അഞ്ചാംക്ലാസ് വിദ്യാര്‍ഥി മഹേഷ്, ജ്യേഷ്ഠന്, മാനസികരോഗിയായ അമ്മ ശാരദ എന്നിവര്‍.
മഹേഷിന്റെ അച്ഛന് നേരത്തെ തന്നെ മരിച്ചിരുന്നു. പന്തളം പൊങ്ങലടി ഗവണ്മെന്റ് എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര് വി.എസ്. സജിയാണ് മഹേഷിന്റെ ദയനീയത ഡോ.സുനിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. അച്ഛന്റെ മരണത്തേ തുടര്‍ന്ന് സഹോദരന് അനീഷ് എട്ടാംക്ലാസില്‍ പഠനം അവസാനിപ്പിച്ച് കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കു കയുംചെയ്തു.
താക്കോല്‍ദാന ചടങ്ങില്‍ ഡോ.എം.എസ്. സുനില്‍, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രേഖ അനില്‍, ശബരീഷ് പണിക്കര്‍, രാജേഷ് എം. പിള്ള, സി. ഉണ്ണിക്കൃഷ്ണന്, കെ.പി. ജയലാല്‍, അഖില്‍, അലക്സ്, പി. പ്രവീണ്‍, പി.എസ്. സജി, എസ്. വര്‍ഗീസ്, വി.എസ്. ബാബു, കെ.ആര്. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.