ഹേ​മ ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ട്: കോ​ട്ട​യ​ത്ത് ആ​ദ്യ കേ​സ്  ര​ജി​സ്റ്റ​ര്‍ ചെ​യ്തു; മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് പ​രാ​തി ന​ൽ‌​കി​യ​ത് മേ​ക്ക​പ്പ് മാ​നേ​ജ​ർ​ക്കെ​തി​രെ

കോ​ട്ട​യം: ഹേ​മ ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ദ്യ കേ​സ് കോ​ട്ട​യ​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.​കൊ​ല്ലം സ്വ​ദേ​ശി​യാ​യ മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ്, മേ​ക്ക​പ്പ് മാ​നേ​ജ​ര്‍​ക്കെ​തി​രേ ന​ല്‍​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് കാ​ണി​ച്ച് കൊ​ര​ട്ടി സ്വ​ദേ​ശി​യാ​യ സ​ജീ​വി​നെ​തി​രേ​യാ​ണ് എ​ഫ് ഐ ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പൊ​ന്‍​കു​ന്നം പോ​ലീ​സ് ര​ജി​സ്ട്ര​ര്‍ ചെ​യ്ത കേ​സ് സ്പെ​ഷ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ടീ​മി​ന് കൈ​മാ​റി. പ​രാ​തി​ക്കാ​രി നേ​ര​ത്തെ ഹേ​മ ക​മ്മി​റ്റി​ക്ക് മു​ന്‍​പി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

പി​ന്നാ​ലെ പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ഹേ​മ ക​മ്മി​റ്റി​ക്ക് മൊ​ഴി ന​ല്‍​കി​യ ഒ​രാ​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി​യു​മാ​യെ​ത്തു​ന്ന​ത്. കൊ​ല്ലം പു​യ​ബ്ലി​ളി​യി​ലും, കോ​ട്ട​യം പൊ​ന്‍​കു​ന്ന​ത്തും ന​ല്‍​കി​യ പ​രാ​തി​ക​ളി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment