മഞ്ഞുകാലം തുടങ്ങുമ്പോൾ എല്ലാവർക്കും നല്ല സന്തോഷമാണ്. എന്നാൽ കുറച്ച് ദിവസം മുന്നോട്ട് പോയിക്കഴിയുമ്പോൾ കുറച്ച് ചൂട് കിട്ടിയിരുന്നെങ്കിൽ എന്നാകും പറയുക. പുറത്ത് നല്ല മഞ്ഞ് വീഴുന്ന സമയത്ത് ഒരു ചൂട് ചായ കുടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്.
അങ്ങനെയെങ്കിൽ കാഷ്മീർ പോലുള്ള സ്ഥലത്ത് മഞ്ഞിൽ ഇരുന്ന് നല്ലൊരു ചൂട് ചായ കുടിക്കുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. വെള്ള പുതച്ചത് പോലെ ചുറ്റും മഞ്ഞ്, അതിനിടയിലിരുന്ന് ചൂട് ചായ കുടിക്കാൻ നല്ല രസമായിരിക്കും.
ഒരു കൂട്ടം ചെറുപ്പക്കാർ കാഷ്മീരിലെ മഞ്ഞിലിരുന്ന് ഒരു ചായ ഉണ്ടാക്കി കുടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൂന്നംഗ സംഘം രണ്ട് പര്‍വ്വതങ്ങള്‍ക്കിടയിലെ ഒരു ചരുവിലാണ് ഇരിക്കുന്നത്.
തുടര്‍ന്ന് ചായ തിളപ്പിക്കാനായി ഒരു പോര്‍ട്ടബിള്‍ അടുപ്പ് ഒരുക്കുന്നു. തുടര്‍ന്ന് വെള്ളത്തിനായി മഞ്ഞ് ഗ്ലാസില്‍ കോരിയെടുത്ത് പാത്രത്തിലിടുന്നു. പിന്നാലെ ചായ പൊടി, പഞ്ചസാര പാക്കറ്റ് പാല് എന്നിവ ഒഴിക്കുന്നു.
ചായ ഗ്ലാസുകളിലേക്ക് പര്‍ന്ന് മൂവരും ഒന്നിച്ചിരുന്ന് കുടിക്കുന്നു. വിശാലമായ കാഷ്മീർ താഴ്വാരയുടെ കാഴ്ചയില്‍ വീഡിയോ അവസാനിക്കുന്നു. ‘തണുത്തുറച്ച അരുവില്‍ നിന്നും ചായ ഉണ്ടാക്കുന്നു’ എന്ന കുറിപ്പോടെ trahuller എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്.
ഇരുപത്തിയഞ്ച് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. വീഡിയോയ്ക്ക് നിരവധി രസകരമായ കമന്റുകളാണ് വന്നിരിക്കുന്നത്. ഐസ് ടി എന്നാണ് ആളുകൾ ഈ ചായയ്ക്ക് ഇട്ടിരിക്കുന്ന പേര്. അവിടെ ആരെങ്കിലും മൂത്രം ഒഴിച്ചിട്ടുണ്ടാവില്ലേ എന്ന ആശങ്കയും കമന്റുകളിൽ കാണാം.