കോഴിക്കോട്: കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമായ ഏപ്രിലില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ 13,60,095 പേര്.
ഏപ്രില്‍ ഒന്നു മുതല്‍ 30 വ രെയുള്ള കണക്കുകളാണിത്. ക്വാറന്റൈന് ലംഘനവുമായി ബന്ധപ്പെട്ട് 44 പേര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോവിഡ് മാനദണ്ഡം ലംഘിച്ചതിന് വിവിധ ജില്ലകളിലായി ഇക്കാലയളവില്‍ 18,547 പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്.
പിടിച്ചെടുത്ത വാഹനം കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടും നിര്‍ദേശം ലംഘിക്കുന്നതിനുമെതിരേ 78135 കേസുകള്‍കൂടി ഒരു മാസത്തിനുള്ളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.