നിലപാടുകളിൽ ഉറച്ച് നിന്നതിന്റെ പേരിൽ രമ്യാ നന്പീശന് അവസരങ്ങൾ കിട്ടുന്നില്ലെന്ന്. 2015-ലാണ് രമ്യാ നന്പീശൻ അവസാനമായി മലയാള സിനിമയിൽ അഭിനയിച്ചത്. ഹണി ബി -2വിൽ അതിഥി വേഷം കിട്ടിയതൊഴിച്ചാൽ മലയാളത്തിൽ നിന്നും മറ്റ് അവസരങ്ങളൊന്നും തന്നെ തേടിയെത്തിയില്ലായെന്നാണ് താരം പറയുന്നത്.
എന്നാൽ തമിഴകത്ത് ഇങ്ങനെ ഒരു അനുഭവം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. തമിഴിലും കന്നടയിലും അവസരങ്ങൾ നിരവധി തേടിയെത്തുന്പോളും മലയാളത്തിൽ നിന്നും തന്നെ മാറ്റി നിർത്തുന്നതിന്റെ കാരണം അറിയില്ലെന്നും നടി പറഞ്ഞു.
മലയാള സിനിമ മേഖലയെ കടുത്ത ഭാഷയിൽ വിമർശിച്ച് കൊണ്ട് ഇതാദ്യമായാണ് രമ്യ രംഗത്ത് എത്തിയിരിക്കുന്നത്.