പള്ളുരുത്തി: ബസിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല ഉടമക്ക് നൽകി ബസ് കണ്ടക്ടർ മാതൃകയായി. ഇടക്കൊച്ചി സ്വദേശിനി ഷിഫിൻ റെബിൻസണ് എന്ന യുവതിയുടെ മാലയാണ് ഇടക്കൊച്ചി മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ഗ്രേസ് ബസിൽ വെച്ച് നഷ്ടപ്പെട്ടത്.
മാല നഷ്ടപ്പെട്ട വിവരം അറിയാതെ ഷിഫിൻ ഇറങ്ങുകയും ചെയ്തു. മട്ടാഞ്ചേരി സ്റ്റാൻഡിൽ ഓട്ടം കഴിഞ്ഞു ബസ് നിർത്തിയിട്ടപ്പോഴാണ് കണ്ടക്ടർ ഇടക്കൊച്ചി കളത്തും കടവിൽ വീട്ടിൽ പി.അഖിൽ (ഉണ്ണി) സീറ്റിനടിയിൽ മാല കണ്ടത്. ഉടനെ പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ അഖിൽ മാലയേൽപ്പിച്ചു.
ഇതിനിടയിൽ മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെ ഷിഫിനും പള്ളുരുത്തി പോലീസിൽ സ്റ്റേഷനിലെത്തി തുടർന്ന് സബ് ഇൻസ്പെക്ടർ എൻ.എസ്. ജോർജിന്റെ സാന്നിധ്യത്തിൽ മാല ഉടമക്ക് കൈമാറുകയായിരുന്നു.