കൊല്ലം :സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തി കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമക്ക് തിരികെ നല്കി പോലീസ്. വരമ്പേക്കട സ്വദേശിനി ദീപയുടെ ഒന്നര പവന്റെ മാലയാണ് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ തിരികെ ഏല്‍പ്പിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ദീപയുടെ കൈയില്‍ നിന്നും മാല നഷ്ടമായത്. സിറ്റി ട്രാഫിക് എസ്.ഐ ജെ. സുരേഷ് ബാബുവിന് ലഭിച്ച മാല വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. എന്നാല്‍ മാലയുടെ യഥാര്‍ഥ ഉടമയെ കണ്ടെത്തുക എന്നത് പോലീസിന് മുന്നിലെ വെല്ലുവിളിയായിരുന്നു. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയവഴി വാര്‍ത്ത നല്കാന് തീരുമാനിച്ചത്.
വാര്‍ത്ത അറിഞ്ഞ് മൂന്നു പേര് മാലയുടെ അവകാശികളായി സ്റ്റേഷനില്‍ എത്തി. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ മാലയുടെ ഉടമ ദീപയാണെന്ന് കണ്ടെത്തി. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന് സി.ഐ ബി. അനില്‍കുമാര്‍ സ്വര്‍ണമാല തിരികെ ഏല്പിക്കുകയായിരുന്നു. പണയം വെച്ച സ്വര്‍ണമാല തിരിച്ചെടുത്തു മടങ്ങുമ്പോഴാണ് നഷ്ടപ്പെട്ടത്.
മാല നഷ്ടമാകാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തിരഞ്ഞെങ്കിലും കിട്ടിയില്ല. അപ്പോഴാണ് വെസ്റ്റ് പോലീസ് സ്റ്റേഷന്റെ സോഷ്യല്‍ മീഡിയ വാര്‍ത്ത ശ്രദ്ധയില്‍പെട്ടത്. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ മാല തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദീപ.