കായംകുളം: അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ നാലരപ്പവൻ സ്വർണാഭരണങ്ങൾ കവർന്നു. കായംകുളം കുറ്റിത്തെരുവ് ദേശത്തിനകം കുന്പളത്തുവീട്ടിൽ പ്രസന്നകുമാറിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്.
വീടിന്റെ ജനൽപാളി തുറന്നശേഷം കതകിന്റെ ലോക്ക് മാറ്റി അകത്തു കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ അരഞ്ഞാണവും കാൽതളയും അപഹരിക്കുകയായിരുന്നു. പ്രസന്നകുമാർ പുലർച്ചെ എഴുന്നേറ്റപ്പോൾ കതക് തുറന്നു കിടക്കുന്നത് കാണുകയും മോഷണം നടന്നതായി കണ്ടെത്തുകയുമായിരുന്നു.
കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവുകൾ ഒന്നും കണ്ടെത്തിയില്ല. വിരലടയാള വിദഗ്ധരും മോഷണം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.