പുതുക്കാട് : തലോർ മേൽപ്പാലത്തിന് സമീപം സ്കൂട്ടറിൽ വരികയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചതായി പരാതി.
കല്ലൂർ നായരങ്ങാടി പനിഞ്ചത്തു ഇല്ലം വാസുദേവന്റെ ഭാര്യ വിജയകുമാരിയുടെ രണ്ടു പവന്റെ തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ചത്. ശനിയാഴ്ച രാത്രി 8.45ന് ആയിരുന്നു സംഭവം.
തൈക്കാട്ടുശ്ശേരി ആയുർവേദ ആശുപത്രിയിൽ നിന്നും മകൾ അതുല്യയോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് കറുത്ത ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ന്യൂജനറേഷൻ ബൈക്കിൽ എത്തിയാൾ സ്കൂട്ടറിന് പുറകിൽ ഇരിക്കുകയായിരുന്ന വിജയകുമാരിയുടെ കഴുത്തിൽ നിന്ന് മാലപൊട്ടിച്ചെടുത്തത്. പുതുക്കാട് പോലീസിൽ പരാതി നൽകി.