കായംകുളം: മാവേലിസ്റ്റോറിൽ വന്ന വീട്ടമ്മയുടെ മൂന്നര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച കേസിൽ ഒരു യുവതികൂടി പിടിയിൽ.
ആലപ്പുഴ മണ്ണഞ്ചേരി തെക്കേവിളയിൽ അമ്പനാകുളങ്ങര വീട്ടിൽനിന്നും ആലപ്പുഴ കളർകോട് റിലയൻസ് മാളിന് പടിഞ്ഞാറു ഗുരുപുരത്ത് അമ്പലപറമ്പിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന നൗഷാദിന്റെ ഭാര്യ ജാസ്മിൻ(46) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്
കഴിഞ്ഞ മേയ് ഏഴിന് ഉച്ചയ്ക്കു കൃഷ്ണപുരം കാപ്പിൽ മാവേലി സ്റ്റോറിനു മുന്നിലാണ് വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച സംഭവമുണ്ടായത്.
സ്കൂട്ടറിലെത്തി മാല പറിച്ച ഒന്നാം പ്രതി കോട്ടയം തൃക്കൊടിത്താനം സ്വദേശി പാപ്പൻ എന്നു വിളിക്കുന്ന തോമസ് കുര്യാക്കോസ്, രണ്ടാം പ്രതി കൊല്ലം ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് പ്ലാവിളയിൽ വിഷ്ണു ചന്ദ്രൻ (29) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
രണ്ടാം പ്രതിയായ വിഷ്ണു ചന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണ് ഒന്നാം പ്രതിയുടെ സുഹൃത്തായ ആലപ്പുഴ സ്വദേശിനി ജാസ്മിനെ മാല ഏൽപ്പിച്ചതായി അറിഞ്ഞത്.
തുടർന്നാണ് ജാസ്മിനെ അറസ്റ്റ് ചെയ്തത്. ഇവർ ആലപ്പുഴയിലെ ജ്വല്ലറിയിൽ വിറ്റ മാല പോലീസ് കണ്ടെടുത്തു.