ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ച​പ്പോ​ൾ ലോ​ൺ കു​ടി​ശി​ഖ മു​ട​ങ്ങി; വ​യോ​ധി​ക​യെ കാ​റി​ൽ ക​യ​റ്റി ആ​ഭ​ര​ണ​ക്ക​വ​ർ​ച്ച; പെ​പ്പ​ർ സ്പ്രേ ​മോ​ഷ​ണ​ത്തി​ന് പ്രേ​ര​ണ​യാ​യ​ത് സി​നി​മ​യെ​ന്ന് അ​റ​സ്റ്റി​ലാ​യ യു​വാ​വ്

മാവേ​ലി​ക്ക​ര: സി​നി​മ ക​ണ്ട് പ്ര​ചോ​ദ​ന​ത്തി​ൽ ബ​സ് കാ​ത്തു​നി​ന്ന വ​യോ​ധി​ക​യെ കാ​റി​ൽ ക​യ​റ്റി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. കഴിഞ്ഞ ദിവസം രാ​വി​ലെ 11.30ന് ​ഇ​ട​പ്പോ​ൺ എ.​വി. മു​ക്കി​ൽ പ​ന്ത​ള​ത്തേ​ക്ക് ബ​സ് കാ​ത്തു​നി​ന്ന വ​യോ​ധി​ക​യു​ടെ സ​മീ​പ​ത്ത് ഒ​രു വെ​ളു​ത്ത കാ​ർ നി​ർ​ത്തി.

പ​ന്ത​ളം എ​സ്ബി​ഐ ബാ​ങ്കി​ൽ വാ​ർ​ധക്യകാ​ല പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​തി​നാ​ണ് ആ​റ്റു​വ സ്വ​ദേ​ശി​യാ​യ 75 കാ​രി ബ​സ് കാ​ത്തു​നി​ന്ന​ത്. കാ​റി​ൽ വ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ വ​യോ​ധി​ക​യോ​ട് പ​ന്ത​ള​ത്തേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ചു. വ​ഴി പ​റ​ഞ്ഞു കൊ​ടു​ത്ത​പ്പോ​ൾ പ​ന്ത​ള​ത്തേ​ക്കാ​ണെങ്കി​ൽ കാ​റി​ൽ ക​യ​റാ​ൻ പ​റ​ഞ്ഞു. വ​രു​ന്നി​ല്ലെന്നു പ​റ​ഞ്ഞി​ട്ടും നി​ർ​ബ​ന്ധി​ച്ച് കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ ക​യ​റ്റി യാ​ത്ര തു​ട​ർ​ന്ന​പ്പോ​ൾ യു​വാ​വ് വി​ശേ​ഷ​ങ്ങ​ൾ ആ​രാ​ഞ്ഞു.

ചേ​രി​ക്ക​ൽ ഭാ​ഗ​ത്ത് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും അ​യാ​ളു​ടെ ഭാ​വം മാ​റി. വ​യോ​ധി​ക​യു​ടെ മു​ഖ​ത്തേ​ക്ക് പെ​പ്പ​ർ സ്പ്രേ ​അ​ടി​ച്ചു. ഒ​ന്ന​ല്ല, മൂ​ന്നു​ത​വ​ണ. മു​ഖം പൊ​ത്തി ശ്വാ​സം മു​ട്ട​ലോ​ടെ ഇ​രു​ന്ന വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല വ​ലി​ച്ചുപൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ച് കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഭ​യ​ന്നുപോ​യ അ​വ​രു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മൂന്നു പ​വ​ൻ സ്വ​ർ​ണമാ​ല​യും ഒരു പ​വ​ൻ തൂ​ക്കം വ​രു​ന്ന വ​ള​യും കാ​റി​ൽ വ​ന്ന​യാ​ൾ ബ​ല​മാ​യി ഊ​രി​യെ​ടു​ത്തു.

വീ​ണ്ടും മു​ന്നോ​ട്ടുപോ​യ കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി വ​യോ​ധി​ക​യെ റോ​ഡി​ൽ ത​ള്ളി​യി​റ​ക്കി. ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ ഇ​വ​രു​ടെ കൈ​യി​ലി​രു​ന്ന പ​ഴ്സും യു​വാ​വ് ത​ട്ടി​പ്പ​റി​ച്ചെ​ടു​ത്തു. റോ​ഡി​ൽ ക​ര​ഞ്ഞുകൊ​ണ്ടുനി​ന്ന വ​യോ​ധി​ക​യെ സ​മീ​പ​ത്തെ വീ​ട്ടി​ലെ വീ​ട്ട​മ്മ​യും തൊ​ഴി​ലു​റ​പ്പു സ്ത്രീ​ക​ളും ക​ണ്ട് വി​വ​രം അ​ന്വേ​ഷി​ച്ചു. അ​ടു​ത്ത വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി കു​ടി​ക്കാ​ൻ വെ​ള്ളം ന​ൽ​കി​യും മു​ഖ​ത്ത് ഐ​സ് വ​ച്ച് ക​ഴു​കി​യും ശു​ശ്രൂ​ഷി​ച്ച​തി​നു ശേ​ഷം വ​ണ്ടി​ക്കൂ​ലി ന​ൽ​കി വീ​ട്ടി​ലേ​ക്ക് ബ​സ് ക​യ​റ്റി​വി​ട്ടു.

വീ​ട്ടി​ൽ എ​ത്തി​യശേ​ഷ​മാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ൻ ഉ​ട​ൻത​ന്നെ ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ​എം.​കെ. ബി​നു​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ നൂ​റ​നാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ കേ​സ് അ​ന്വേ​ഷ​ണ​ത്തി​നു നി​യോ​ഗി​ച്ചു. വെ​ളു​ത്ത കാ​റി​ൽ വ​ന്ന ആ​ൾ എ​ന്നു മാ​ത്ര​മേ വ​യോ​ധി​ക​യ്ക്കു പ്ര​തി​യെപ്പ​റ്റി സൂ​ച​ന ന​ൽ​കാ​ൻ സാ​ധി​ച്ചി​രു​ന്നു​ള്ളൂ.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രുമ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​വ​ന്ന കാ​റി​ന്‍റെ ന​മ്പ​ർ ക​ണ്ടെ​ത്തി. പി​ന്നെ അ​തി​ന്‍റെ ഉ​ട​മ​യി​ലേ​ക്ക് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വൈ​കി​ട്ട് 6.30ന് ​പ്ര​തി​യാ​യ അ​ടൂ​ർ മൂ​ന്ന​ളം ഭാ​ഗ​ത്ത് സ​ഞ്ജിത് ഭ​വ​നി​ൽ സ​ഞ്ജിത് എസ്. ​നാ​യ​ർ (44) എ​ന്ന​യാ​ളെ ക​സ്റ്റ​ഡി​യി​ലെടു​ത്തു. ആ​ദ്യം സം​ഭ​വം നി​ഷേ​ധി​ച്ച പ്ര​തി ത​നി​ക്ക് ഒ​ന്നു​മ​റി​യി​ല്ല എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ന്നു. വ​യോ​ധി​ക പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ആ​ധാ​ര​മാ​ക്കി​യു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ചുവ​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പെ​പ്പ​ർ സ്പ്രേ​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചുവ​ന്ന സു​സു​ക്കി ഡി​സ​യ​ർ കാ​റും പി​ടി​ച്ചെ​ടു​ത്തു. ബി​എ​സ്‌സി ​കംപ്യൂട്ട​ർ സ​യ​ൻ​സ് ബി​രു​ദ​ധാ​രി​യാ​യ ഇ​യാ​ൾ വി​ദേ​ശ​ത്തെ ജോ​ലി ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലെ​ത്തി​യിരുന്നു. കാ​റി​ന്‍റെയും ആ​ഡം​ബ​ര ബൈ​ക്കിന്‍റെയും ലോ​ൺ കു​ടി​ശിക​യാ​യി. ക​ട​ബാ​ധ്യ​ത പെ​രു​കി​യ​പ്പോ​ൾ പ്ര​തി മോ​ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഓ​സി​ല​ർ എ​ന്ന സി​നി​മ ക​ണ്ടാ​ണ് പെ​പ്പ​ർ സ്പ്രേ ​ആ​യു​ധ​മാ​ക്കി ക​വ​ർ​ച്ച പ്ലാ​ൻ ചെ​യ്ത​തെന്ന് പ്ര​തി വെ​ളി​പ്പെ​ടു​ത്തി.ഇ​ന്ന​ലെ രാ​വി​ലെ അ​ടൂ​രി​ലെ വീ​ട്ടി​ൽനി​ന്നു കാ​റി​ൽ ക​വ​ർ​ച്ച​യ്ക്കു പ​റ്റി​യ ഇ​ര​യെതേ​ടി സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ആ​റ്റു​വ സ്വ​ദേ​ശി​യെ ക​ണ്ടെ​ത്തു​ന്ന​ത്. ഇ​യാ​ളു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​വും മു​ൻ​പ് ഇത്തരം കൃ​ത്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന​തും അന്വേഷി​ച്ചു വ​രു​ന്നു.

പ്ര​തി​യെ മാ​വേ​ലി​ക്ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി 2ൽ ​ഹാ​ജ​രാ​ക്കി. നൂ​റ​നാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​റി​നൊ​പ്പം എ​സ്ഐമാ​രാ​യ സു​ഭാ​ഷ് ബാ​ബു, ​ഗോ​പാ​ല​കൃ​ഷ്ണ​ൻ.​ടി.ആ​ർ, രാ​ജേ​ന്ദ്ര​ൻ. ബി, ​എ​എ​സ്ഐ അ​ജി​ത​കു​മാ​രി.​ജെ, സീ​നി​യ​ർ സി​പി​ഒ മാ​രാ​യ ഷാ​ന​വാ​സ് എം.​കെ, മ​നു കു​മാ​ർ.​ പി, സി​ജു. എ​ച്ച്, ശ​രത് ച​ന്ദ്ര​ൻ. എ​സ്, വി​ഷ്ണു വി​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment