കര്‍ശനമായി കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് കൊണ്ട് ഷൂട്ടിംഗുകള്‍ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ എന്താവും സ്ഥിതി എന്ന് പറയാനാകില്ല.
എന്റെ വ്യക്തിപരമായ കാര്യം പറയുകയാണ് എങ്കില്‍ വരുമാനത്തിനുളള എല്ലാ വഴിയും അടഞ്ഞിരിക്കുകയാണ്.
കൈയില്‍ സൂക്ഷിച്ച് വച്ചിരുന്ന പണമൊക്കെ ഒന്നര വര്‍ഷം കൊണ്ട് തീര്‍ന്നു. എന്ത് ചെയ്യണം എന്നറിയില്ല.
എന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. എത്രയും പെട്ടെന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള ഇടപെടല്‍ ഉണ്ടാകണം.
-മാലാ പാർവതി