താരസംഘടനയായ അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റിയുണ്ട്. പക്ഷേ അത് പ്രാവര്‍ത്തികമാവില്ല.
അമ്മ എന്ന സംഘടന ഒരിക്കലും തൊഴിലുടമയല്ല. വിശാഖ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് തൊഴിലുടമ-തൊഴിലാളി ബന്ധത്തെക്കുറിച്ചാണ്.
അതില്‍ താരസംഘടന ഒരിക്കലും വരില്ല. അമ്മ രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഒരു മീറ്റിംഗിലോ പരിപാടികളിലോ ഒരു പ്രശ്നമുണ്ടായാല്‍ ഇന്റേണല്‍ കമ്മിറ്റിയിലേക്ക് വരാമെന്ന് മാത്രമാണ് ഉള്ളത്.
അമ്മ എന്ന സംഘടന ഇതുവരെ ഒന്നും നിര്‍മിച്ചിട്ടില്ല. ഏതെങ്കിലും ചാനല്‍ ആയിരിക്കാം അവരുടെ ഷോ ഒക്കെ നിര്‍മിക്കുന്നത്. അതുമല്ലെങ്കില്‍ വേറേഏതെങ്കിലും ടീമായിരിക്കും.
എന്നാല്‍ സിനിമ സെറ്റുകളില്‍ ഇന്റേണല്‍ കമ്മിറ്റി വേണം. അതിന് പ്രൊഡ്യൂസര്‍മാരുടെ പിന്തുണ വേണം.
ചേംബര്‍ ഇത് ഗൗരവമായി തന്നെ എടുക്കേണ്ട വിഷയമാണ്. സിനിമ നിയന്ത്രിക്കുന്ന നിര്‍മാതാക്കളും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ്.
അഭിനേതാക്കള്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് പറഞ്ഞാല്‍ നമ്മള് അടുത്ത ദിവസം മുതല്‍ വീട്ടില്‍ ഇരിക്കേണ്ടി വരും.