വിജയ് ബാബുവിനെതിരെ യുവനടി ലൈംഗികാരോപണം ഉന്നയിച്ചതിനു പിന്നാലെ മലയാള സിനിമാമേഖല ആകെ കലുഷിതമായിരിക്കുകയാണ്.
താരസംഘടനയായ അമ്മയിലും ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടായി. നടന് ബാബുരാജും നടി ശ്വേതാ മേനോനും വിജയ് ബാബുവിനെ അമ്മയില്‍ നിന്ന് പുറത്താക്കില്ലെങ്കില് രാജിവെക്കുമെന്ന് അറിയിച്ചിരുന്നു .
തുടര്‍ന്ന് മാലാ പാര്‍വതിയും കുക്കു പരമേശ്വരനും ഇതേ നിലപാട് സ്വീകരിച്ചു. അമ്മയുടെ യോഗം കഴിഞ്ഞ ദിവസം കൊച്ചി കലൂരിലെ അമ്മ ആസ്ഥാനത്ത് വെച്ച് ചേര്‍ന്നിരുന്നു.
തുടര്‍ന്ന് ഉണ്ണിമുകുന്ദനും സിദ്ദിക്കും വിജയ് ബാബുവിന് 15 ദിവസത്തെ സമയം കൊടുക്കണമെന്നും.
ഇപ്പോള്‍ പെട്ടെന്ന് അമ്മയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയാല്‍ അത് ജാമ്യത്തെ ബാധിക്കുമെന്നും പറഞ്ഞിരുന്നു .
വെറും ആരോപണം മാത്രം ഉന്നയിച്ചിരിക്കുന്ന വിജയ് ബാബുവിനെ കുറ്റക്കാരനാണെങ്കില്‍ പുറത്താക്കണമെന്നും ആയിരുന്നു താരസംഘടനയോട് ഉണ്ണിമുകുന്ദന് ആവശ്യപ്പെട്ടത്.
തുടര്‍ന്ന് മാലാ പാര്‍വതി അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം ശ്വേതാ മേനോനും കുക്കു പരമേശ്വരനും മാലാപാര്‍വതിയുടെ പാത പിന്തുടര്ന്ന് രാജിവയ്ക്കുകയും ചെയ്തു.
എന്നാല്‍ മാല പാര്‍വതിയുടെ രാജിയില്‍ മണിയന്‍പിള്ള രാജു പറഞ്ഞത് അത് മാലാ പാര്‍വതിയുടെ ഇഷ്ടമാണ് എന്നും വിജയ് ബാബുവിനെ അങ്ങനെ പുറത്താക്കാന്‍ പറ്റില്ല എന്നും മറ്റു അംഗങ്ങളുടെ അഭിപ്രായം കൂടി നോക്കണമെന്നും ആയിരുന്നു.
വിജയ് ബാബുവിനെതിരെ വന്ന പീഡന പരാതിക്ക് പിന്നാലെ താരസംഘടനയില്‍ വലിയ തര്‍ക്കവും ചര്‍ച്ചകളും ആണ് ഉണ്ടായത്.
ഇപ്പോള്‍ നടന് സിദ്ദിഖിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി .
ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് സിദ്ദിക്കില്‍ നിന്നും സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മാലാ പാര്‍വ്വതി പറഞ്ഞു.
അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ കാരണം താന്‍ കുറെ സങ്കടപ്പെട്ടു ഉണ്ട് എന്നും അവരൊക്കെ ഉള്ളപ്പോള്‍ തനിക്ക് അമ്മയില്‍ വലിയ പ്രതീക്ഷയില്ല എന്നും നടി വ്യക്തമാക്കി .
2019 ലായിരുന്നു ഹാപ്പി സര്‍ദാര്‍ എന്ന കാളിദാസന് ചിത്രം ചിത്രീകരണം നടന്നത് .സിനിമയുടെ സെറ്റില്‍ തനിക്ക് തുടര്‍ന്നുപോകാന്‍ പറ്റാത്ത രീതിയില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു എന്ന് മാലാ പാര്‍വതി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇതിനു പിന്നാലെ ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മാലാ പാര്‍വതിക്കെതിരേ രംഗത്തെത്തിയിരുന്നു.