ചിലരെങ്കിലും മുകളിലേക്ക് പോകാനായി വളഞ്ഞ വഴികള്‍ സ്വീകരിച്ചിരിക്കാം. ഒരു സിനിമയില്‍ നായികയായിട്ട് വന്നിട്ട്, അവരെ ചാനലും സിനിമയുമെല്ലാം സെലിബ്രേറ്റ് ചെയ്ത് കഴിഞ്ഞാലും പ്രശ്നമുണ്ടാവും.
രണ്ടാമത്തെയും മൂന്നാമത്തെയും സിനിമ ഇവര്‍ക്ക് ശരിക്കും പ്രശ്നമാകും. കാരണം ആദ്യ സിനിമ പോലെ വീണ്ടും സിനിമ കിട്ടാതാവുമ്പോള്‍ ഇതൊക്കെ സംഭവിച്ചേക്കാം.
അത് ഓരോ നടിമാരുടെയും മനോഭാവം പോലെയിരിക്കും. പല നടിമാര്‍ക്കും ഇതൊരു ട്രാപ്പ് പോലെ അനുഭവപ്പെട്ടേക്കാം. ഇതൊക്കെ ശരിക്കും നായികമാര്‍ക്ക് മാത്രമേ അറിയൂ.
അവരോടാണ് ഇക്കാര്യങ്ങള്‍ ചോദിച്ചറിയേണ്ടത്. ചിലര്‍ക്കെങ്കിലും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വരാം. അത്തരം കാര്യങ്ങളെ നിയന്ത്രിക്കാനുള്ള പോഷ് ആക്ട്.
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ തടയുന്നതിനുള്ള നിയമമാണ് അത്. അങ്ങനെയൊരു പ്രശ്നം ആവര്‍ത്തിക്കാതിരിക്കാനാണ് പോഷ് ആക്ടും ഐസിസിയുമെല്ലാം ഇവിടെ ഉണ്ടാക്കാന്‍ പറയുന്നത്.
ഐസിസിയില്‍ രാജിവെക്കാതിരിക്കാന്‍ നമുക്ക് നിര്‍വാഹമില്ല. കാരണം താരസംഘടനയായ അമ്മയുടേത് ജെസിബി പോലൊരു കൈയാണ്.
ആ സമിതിയില്‍ ഇരുന്ന് തെറ്റ് ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കണം. ഇല്ലെങ്കില്‍ അവര്‍ നമ്മുടെ കഴുത്തിന് പിടിക്കും. അങ്ങനെയാണ് ഐസിസിയിലെ നിയമം എഴുതി വെച്ചിരിക്കുന്നത്. -മാലാ പാര്‍വതി