ഐസിസി അംഗമെന്നത് നിയമപരമായ ഉത്തരവാദിത്വംകൂടിയാണ്. അത് നിര്‍വഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിയാണ് നല്ലത്. മാലാ പാര്‍വതിയുടെ രാജിയൊന്നും അവര്‍ക്ക് വിഷയമേയല്ല.
മണിയന്‍പിള്ള രാജു പറഞ്ഞത് സ്ത്രീ സംഘടനകള്‍ സിനിമയില്‍ ഉണ്ടല്ലോ എന്നാണ്. അപ്പോള്‍ അമ്മ പുരുഷ സംഘടനയാണോ എന്ന് ഞാന്‍ തിരിച്ചുചോദിക്കുന്നില്ല.
പക്ഷേ ഞാന്‍ ഒരു പുരുഷ സംഘടനയിലേക്കോ സ്ത്രീ സംഘടനയിലേക്കോ ഇല്ല. ഒറ്റയ്ക്ക് നിലനില്ക്കാന് പറ്റും. അവര്‍ക്ക് പോവണമെങ്കില്‍ പോവാം. സ്ത്രീ സംഘടനയുണ്ടല്ലോ എന്നൊക്കെ രാജു പറഞ്ഞതിനോട് എന്ത് പറയാനാണ്.
എന്തെങ്കിലും പറയുമ്പോള്‍, ചിലര്‍ പാക്കി സ്ഥാനിലേക്ക് പോകൂ എന്നു പറയുന്ന പോലെയാണിത്. അമ്മ സംഘടനയില്‍ ഐസിസി നടപ്പാക്കാനാവുമോ എന്ന് നേരത്തെതന്നെ ചോദിച്ചതാണ്. –മാല പാർവതി