ചിറ്റൂർ: അണിക്കോട്ടിൽ റോഡിൽ നടന്നു പോവുന്ന തിനിടെ ലഭിച്ച സ്വർണ്ണമാല യാത്രക്കാരി പോലീസ് ഏൽപ്പിച്ച് സത്യസന്ധതയ്ക്കു മാതൃകയായി. അന്പാട്ടു പാളയം കണ്ണന്റെ മകൾ ജ്യോതിയ്ക്കാണ് ഒന്നര പവൻ മാല വ്യാഴാഴ്ച ലഭിച്ചത്.ആ ഭരണം സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞതോടെ മാല ചിറ്റൂർ സ്റ്റേഷനിലെത്തി കൈമാറി.
ചിറ്റൂർ മുതുകാട് ഹരിദാസിന്റെ മകൾ ബിൻസിയുടേതാണ് ചെയിൻ നഷ്ടമായത്. പ്ലസ്ടു വിദ്യാർത്ഥിനി സ്കൂൾ വിട്ട് വീട്ടിലേക്കു വരുന്നതിനിടെയാണ് മാല കാണാതായത് .ആഭരണം പോലിസിൽ ലഭിച്ചിട്ടുണ്ടെന്നറി ഇന്നലെ ബിൻസിയും അമ്മയും സ്റ്റേഷനിലെത്തിയിരുന്നു.
പോലിസ് അറിയിച്ചതിനെ തുടർന്ന് ജ്യോതിയും സ്റ്റേഷനിൽ എത്തിയിരുന്നു. സി.ഐ. വി.ഹംസ മാല ബിൻസിക്കു കൈമാറുക യും ചെയ്തു. ജ്യോതിയുടെ സത്യസന്ധത സ്റ്റേഷനിലുണ്ടായിരുന്ന പോലീസ് ഓഫീസർമാരും അനുമോദിച്ചു.