ശ്രീകണ്ഠപുരം: സ്കൂട്ടറിലെത്തിയ യുവാവ് രണ്ട് പവൻ സ്വർണമാല കവർന്നു. ബാലങ്കരി വായനശാലയ്ക്ക് സമീപം പലചരക്ക് കട നടത്തുന്ന ടി.വി. യശോദയുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
കണിയാർവയൽ ഭാഗത്ത് നിന്ന് സ്കൂട്ടറിലെത്തിയ 30 വയസ് പ്രായം തോന്നിക്കുന്ന യുവാവ് കടയിലെത്തി കുടിക്കാൻ വെള്ളം ചോദിച്ചതായി പറയുന്നു.
യശോദ വെള്ളമെടുക്കുന്നതിനിടെ യുവാവ് മാല പൊട്ടിച്ച് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. കാഞ്ഞിലേരി റോഡ് വഴിയാണ് യുവാവ് പോയത്.
ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശന്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടയുടെ സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യം പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.