കൊച്ചി: മലബാർ സിമന്റ്സ് അഴിമതിയിൽ വിജിലൻസ് അന്വേഷിച്ച കേസുകളിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളി.
മലബാർ സിമന്റ്സ് ജീവനക്കാരനായിരിക്കെ മരിച്ച നിലയിൽ കണ്ടെത്തിയ ശശീന്ദ്രന്റെ പിതാവ് വേലായുധൻ മാസ്റ്റർ, ജോയ് കൈതാരം എന്നിവർ സമർപ്പിച്ച ഹർജികളാണ് തള്ളിയത്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ സമർപ്പിച്ച ഹർജി തള്ളിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
വിജിലൻസ് അന്വേഷിച്ച് കുറ്റപത്രം നൽകിയ മലബാർ സിമന്റ്സ് അഴിമതിക്കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നൽകിയിട്ടുള്ള ഹർജി ജൂലൈ 30ന് പരിഗണിക്കാനായി മാറ്റി. മലബാർ സിമന്റ്സ് ചെയർമാനായിരുന്ന ജോണ് മത്തായി ഉൾപ്പെടെയുള്ള പ്രതികളാണ് കേസാണ് പിൻവലിക്കാൻ ശ്രമം നടക്കുന്നത്.