തിരുവനന്തപുരം: മലബാർ എക്സ്പ്രസ്, ഇന്റർസിറ്റി എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾ രാവിലെ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന സമയം നേരത്തെയാക്കുന്നു. വെള്ളി മുതലാണ് ഈ ട്രെയിനുകളുടെ സമയം മാറുന്നത്.
ഇതനുസരിച്ച് മാംഗളൂർ- തിരുവനന്തപുരം മലബാർ എക്സ്പ്രസ് വെള്ളിയാഴ്ച മുതൽ രാവിലെ 9.30-നു തിരുവനന്തപുരത്തെത്തും. നിലവിൽ 9.40-നാണ് എത്തിച്ചേരുന്നത്. ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് 10.15-നു പകരം 9.50-ന് എത്തും. എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രാവിലെ പത്തിന് എത്തിച്ചേരും. ഇപ്പോഴത്തെ സമയം 10.25 ആണ്.
സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ സ്ഥിരമായി ആശ്രയിക്കുന്ന ഈ ട്രെയിനുകളുടെ സമയം മാറ്റണമെന്നും വൈകിയോട്ടം ഒഴിവാക്കണമെന്നും നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു.