കോഴിക്കോട്: ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചു. ഇയാളെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
അതേസമയം, ഇയാൾ മൊബൈൽ ഫോണിൽ മെസേജ് അയച്ച് ശല്യപ്പെടുത്തിയത് ആശുപത്രി അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി കുറ്റപ്പെടുത്തി. മൊബൈയിൽ നമ്പർ ശേഖരിച്ചത് ആശുപത്രി രജിസ്റ്ററിൽ നിന്ന്.ഞായറാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് സംഭവം.
ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
മൊബൈല്‍ നമ്പര്‍ ആശുപത്രി രജിസ്റ്ററില്‍ നിന്നും ശേഖരിച്ച് ഇയാള്‍ മെസേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നു. യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.