തിരുവനന്തപുരം: മലബാറിൽ പ്ലസ് വണ്‍ താത്കാലിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ന് നിയമസഭയിൽ പ്രഖ്യാപനമുണ്ടാകും. ശൂന്യവേളയ്ക്കു ശേഷം പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും.
മലബാറിൽ പ്രത്യേകിച്ചു മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിനു വിദ്യാർഥികൾക്കു പ്രവേശനം ലഭിക്കാതെ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതായി വ്യാപകപരാതി ഉയർന്നിരുന്നു.
പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ ഇതിന്റെ പേരിൽ പ്രക്ഷോഭവും ആരംഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇക്കാര്യം പഠിക്കാൻ രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചു. 135 താത്കാലിക ബാച്ചുകൾ അനുവദിക്കാനാണ് ഇവരുടെ ശിപാർശ.