മാള: ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു. ആവീട്ടിൽ പരമേശ്വരൻ (60) ആണ് ഇന്നുപുലർച്ചെ മരിച്ചത്. സംഭവത്തിൽ ഭാര്യ രമണിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
മാള പഴൂക്കരയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കവേ ഇരുന്പുവടികൊണ്ട് ഭാര്യ പരമേശ്വരന്റെ തലയ്ക്കടിക്കുകയായിരുന്നു. ഭാര്യ രമണി മാനസിക രോഗിയാണെന്നും ഇവർ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പരമേശ്വരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.