കൊല്ലം: മാലിദ്വീപിൽ നിന്ന് കൊല്ലത്തെത്തിയ 33 പേരെ വിവിധ നിരീ ക്ഷണ കേന്ദ്രത്തിലാക്കി. എത്തിയവരിൽ മൂന്നു സ്ത്രീകൾ ഗർഭിണിക ളാണ്.കരുനാഗപ്പള്ളി, മടവൂർ, പട്ടാഴി സ്വദേശികളായ അവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.
മറ്റുള്ളവരിൽ നാലുപേർ കൊട്ടാരക്കരയിലേക്കു വിട്ടു.ഇവരിൽ രണ്ടു പേർ സ്ത്രീകളാണ്. മറ്റുള്ള 26 പേരെ നഗരത്തിൽ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ബഹ്റിനിൽ നിന്നെത്തിയ 11 പേർ നിരീക്ഷണത്തിലാണ്. ജില്ലയിലെത്തുന്ന പ്രവാസികളെ സ്വീക രിക്കാൻ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുങ്ങിയിരിക്കുകയാണ്.
ഇന്നലെ സന്ധ്യയോടെ ചെന്നൈയിൽ നിന്നെത്തിയ പത്തു പേരെ കൊ ട്ടാരക്കരയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.ഇവരിൽ ചിലർ റെഡ് സോൺ മേഖലയിൽ നിന്നെത്തിയവരാണ്. അന്യസംസ്ഥാന ങ്ങളിൽ നിന്ന് നിരവധി പേരാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റുവഴി വരുന്നത്.
പാസില്ലാത്തവരെ കടത്തിവിടേണ്ട എന്ന കർശന നിർദ്ദേശം വന്ന തോ ടെ പരിശോധന കൂടുതൽ ശക്തതമാക്കിയിരിക്കുകയാണ്. ഇന്നലെ 88 പേരാണ് അതിർത്തി കടന്നെത്തിയത്.ഇന്ന് കൂടുതൽ പേർ എത്താൻ സാധ്യതയുണ്ട്. റെഡ് സോൺ മേഖലയിൽ നിന്ന് വരുന്നവർ സർക്കാർ ക്വാറൻ്റയിനിൽ പോകേണ്ടി വരും.
കഴിഞ്ഞ 11 ദിവസമായി ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസുകളി ല്ല. മൂന്നു പേർ മാത്രമാണ് ചികിത്സയിലുള്ളത്.രണ്ടു മൂന്നു ദിവസ ത്തിനുള്ളിൽ ആശുപത്രി വിടും.1409 പേരാണ് ഇനി നിരീക്ഷണത്തിലു ള്ളത്. നിലവിൽ പത്തു പേരാണ് ആശുപത്രിയിൽ നിരീക്ഷണ ത്തിലു ള്ളത്.പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 90 എണ്ണത്തിന്‍റെ ഫലം കൂടി വരാനുണ്ട്.