ന്യൂഡൽഹി: വിവാദങ്ങൾക്കിടെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയിസു ഇന്ത്യ സന്ദർശിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. അതേസമയം, ഇക്കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന നിലപാടിലാണ് ഇന്ത്യ. തെരഞ്ഞടുപ്പിന് മുമ്പ് സന്ദർശനകാര്യത്തിൽ തീരുമാനമുണ്ടാകും.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മാലദ്വീപ് മന്ത്രിമാർ നടത്തിയ മോശം പരാമർശങ്ങൾക്കെതിരേ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇതേത്തുടർന്നു മൂന്നു മന്ത്രിമാരെ മാലദ്വീപ് പുറത്താക്കുകയുംചെയ്തിരുന്നു. വിവാദങ്ങളെ തുടർന്നു മാലദ്വീപിലേക്കു ഇന്ത്യയിൽനിന്നുള്ള യാത്രാ ബുക്കിംഗ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.