പതിനെട്ടു വർഷം നീണ്ട ദാന്പത്യജീവിതത്തിൽ നിന്ന് വേർപിരിഞ്ഞവരാണ് മലൈക അറോറയും അർബാസ് ഖാനും. എന്നാൽ ഇവർ വേർപിരിയാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം വഡോദരയിൽ ഒരു സമരത്തിൽ പങ്കെടുക്കാനെത്തിയതാണ് മലൈക.
മുഖ്യാതിഥിയായ മലൈകയുടെ പേര് മലൈക അറോറ ഖാൻ എന്ന് എഴുതിയിരുന്നത് താരത്തെ ദേഷ്യം പിടിപ്പിച്ചു. ഉടൻ തന്നെ മലാക അധികൃതരെ വിളിച്ച് പേരിൽ നിന്ന് ഖാൻ മാറ്റണമെന്ന് നിർബന്ധം പിടിച്ചു. താനും അർബാസും വേർപിരിഞ്ഞുവെന്നും താൻ ഇനി ഖാൻ അല്ലെന്നും താരം വ്യക്തമാക്കി. പെട്ടെന്നു തന്നെ സംഘാടകർ പേര് മലൈക എന്നു തിരുത്തി.