2024 നെ ഞാൻ വെറുക്കുന്നില്ല. പക്ഷെ പ്രയാസമുള്ള വർഷമായിരുന്നു. വെല്ലുവിളികളും മാറ്റങ്ങളും പാഠങ്ങളും നിറഞ്ഞ വർഷം. ജീവിതം ഒരു കണ്ണിമ വെട്ടത്തിനുള്ളിലാകാമെന്ന് നീ എന്നെ കാണിച്ച് തന്നു. എന്നിൽ സ്വയം വിശ്വസിക്കാൻ കൂടുതൽ പ്രേരിപ്പിച്ചു.
എല്ലാത്തിനുമുപരി മാനസികവും ശാരീരികവും വൈകാരികവുമായ ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്ന് മനസിലാക്കി തന്നു. ഇപ്പോഴും എനിക്ക് മനസിലാകാത്ത കാര്യങ്ങളുണ്ട്.
പക്ഷെ ഞാൻ സമയത്തിൽ വിശ്വസിക്കുന്നു. സംഭവിച്ച എല്ലാ കാര്യങ്ങൾക്ക് പിന്നിലെയും കാരണവും ഉദ്ദേശവും മനസിലാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. -മലൈക അറോറ