നിരന്തരം ഗോസിപ്പുകൾ പ്രചരിച്ചിട്ടും വിവാഹത്തെ കുറിച്ച് പ്രതികരിക്കാതെ നടക്കുകയായിരുന്നു നടൻ അർജുൻ കപൂറും നടി മലൈക അറോറയും. എത്രയോ വർഷത്തോളമായി ഇരുവരെയും കുറിച്ച് വാർത്തകൾ വരാറുണ്ട്.
എന്നാൽ യാത്രകളും പൊതുപരിപാടികളിലുമൊക്കെ ഇരുവരും ഒന്നിച്ച് പങ്കെടുക്കാൻ എത്തുന്നത് പതിവായിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമത്തിലൂടെ മലൈകയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞ് കൊണ്ട് ആദ്യമായി അർജുൻ വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
ഞാനെപ്പോഴാണ് വിവാഹിതനാവുക എന്ന കാര്യം അപ്പോൾ നിങ്ങളെ അറിയിക്കുന്നതായിരിക്കും. ഇപ്പോൾ അങ്ങനെ ഒരു പ്ലാനും ഇല്ല. മാത്രമല്ല ഇപ്പോൾ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തന്നെ എങ്ങനെ നടത്താനാണെന്നും താരം തിരിച്ച് ചോദിക്കുന്നു.
എല്ലായിപ്പോഴും ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളത് പോലെ തന്നെ ഒരിക്കലും ഞാനത് മറച്ചുപിടിക്കില്ല. മറ്റുള്ളവരിൽ നിന്നും മലൈക വേറിട്ട് നിൽക്കുന്നത് എന്തൊക്കെയാണെന്നതിനെ കുറിച്ചും ചിലർ അർജുനോട് ചോദിച്ചിരുന്നു.
ഇതിനും താരം ഉത്തരം പറഞ്ഞു. അത് പറയാൻ ഇത്തിരി ബുദ്ധിമുട്ടാണ്. നമ്മൾ ഒരാളെ സ്നേഹിക്കുന്പോൾ ആ ആളുടെ ചില കാര്യങ്ങൾ നമുക്ക് ഒത്തിരി ഇഷ്ടപ്പെടും. അവരുടെ വ്യക്തിത്വത്തിന്റെ എല്ലാ തലത്തിലും നമ്മൾ സ്നേഹിക്കും.
മലൈകയെ സംബന്ധിച്ച് അവർ എന്നെ സ്വീകരിക്കുന്നു. എന്റെ കാര്യത്തിൽ ഒരുപാട് ക്ഷമ ഉണ്ട്. ഞാൻ അത്ര സിംപിൾ ആയിട്ടുള്ള ഒരാളല്ല. എനിക്ക് എന്റേതായ ചില വഴികളുണ്ട്. അതിനാൽ തന്നെ അവൾക്ക് എന്നോടുള്ള ക്ഷമ വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു.
45 കാരിയായ മലൈക അറോറയും ബോണി കപൂറിന്റെ മകനും നടനുമായ അർജുൻ കപൂറുമായി രണ്ട് വർഷത്തിലേറെയായി പ്രണയത്തിലാണ്. മാത്രമല്ല ഇരുവരും ലിവിംഗ് റിലേഷൻ ആണെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.
രാജ്യത്ത് ഒരു മാസത്തിന് മുകളിൽ നീട്ടിയ ലോക്ക്ഡൗണ്‍ സമയത്തും താരങ്ങൾ ഒന്നിച്ചായിരുന്നു താമസം. അതിനാൽ ഇത് സത്യമാണെന്നാണ് ആരാധകർ പറയുന്നത്.
ലോക്ക്ഡൗണ്‍ ആണെങ്കിലും കൊവിഡ് 19 നെതിരെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്ത് അർജുനും രംഗത്തുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരാധകരോട് അർഹതപ്പെട്ടവർക്ക് സാന്പത്തിക സഹായങ്ങൾ നൽകണമെന്ന് താരം അഭ്യർഥിച്ചിരുന്നു.
അതിനു തന്റെ കൂടെ ഡിന്നർ കഴിക്കാനുള്ള അവസരവും താരം ഒരുക്കാമെന്ന് പറഞ്ഞിരുന്നു.