ബോളിവുഡിലെ കമിതാക്കളായ അർജുൻ കപൂറും മലൈക അറോറയും ഏപ്രിലിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ട്. ഇവരോട് അടുത്ത കേന്ദ്രങ്ങളാണ് വിവാഹ വാർത്തകളെ കുറിച്ച് സൂചനകൾ നൽകിയത്.
മലൈകയും അർജുനും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ ഇറങ്ങിയിട്ട് കുറേക്കാലമായി. ഉൗഹാപോഹങ്ങളെ ശരി വയ്ക്കുന്ന വിധം ഇരുവരെയും പല സ്ഥലത്തും പലരും കണ്ടുമുട്ടി. എന്നാൽ ഉൗഹാപോഹങ്ങൾക്കു വിരാമമിട്ട് വിവാഹ വാർത്ത വന്നിരിക്കുന്നു.
44കാരിയായ മലൈക 2016ൽ അർബാസ് ഖാനിൽനിന്ന് വിവാഹമോചനം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് 33കാരനായ അർജുനുമായി അടുക്കുന്നത്. അർജുൻ തന്റെ നല്ല സുഹൃത്താണെന്നും ആൾക്കാർ ആവശ്യമില്ലാത്ത അർഥം തങ്ങളുടെ ബന്ധത്തിന് നൽകുകയാണെന്നുമായിരുന്നു മലൈക അറോറ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞുകൊണ്ടിരുന്നത്.